കർക്കിടകത്തിൽ ശരീരപുഷ്ടിക്കും പ്രതിരോധശേഷി കൂട്ടാനും ഉലുവ കഞ്ഞി.. ഈ രീതിയിൽ തയ്യാറാക്കി നോക്കൂ.!! Karkkidaka Special Uluva Kanji Recipe Malayalam

കർക്കിടക മാസത്തിലെ ഉലുവ കഞ്ഞി തയ്യാറാകാനായി ആദ്യം 1/4 കപ്പ് ഉലുവ കഴുകി വൃത്തിയാക്കി തലേദിവസം വെള്ളത്തിൽ കുതിർത്തു വെക്കുക. അതിനുശേഷം കുതിർത്ത ഉലുവ വെള്ളത്തോടെ ഒരു കുക്കറിൽ ഇടുക. എന്നിട്ട് ഇതിലേക്ക് കുറച്ചുകൂടി വെള്ളം ചേർത്തുകൊടുക്കാം. അതിനുശേഷം ഇത് കുക്കറിൽ ഒന്ന് വേവിച്ചെടുക്കുക. 1 വിസിൽ വരുന്നവരെ വേവിച്ചാൽ മതിയാകും. പിന്നീട് ഇതിലേക്ക് 1 കപ്പ് ഉണക്കലരി ചേർത്ത് കൊടുക്കാം.

  1. Soaked Fenugreek seeds – ¼ cup
  2. Unakkalari – 1 Cup
  3. Jaggery syrup – 250 Gram melted
  4. Coconut Milk – 1 ¼ Cup
  5. Salt – 1 pinch

എന്നിട്ട് ഇതിലേക്ക് വേവാൻ ആവശ്യമായ വെള്ളം ഒഴിക്കാം. ഇനി നേരത്തെ ചെയ്തപോലെ കുക്കർ അടച്ച് വേവിച്ചെടുക്കുക. ഏകദേശം രണ്ട് വിസിൽ വരെ വേവിച്ചാൽ മതിയാകും. എന്നിട്ടും വെന്തിട്ടില്ലെങ്കിൽ ഒരു വിസിലും കൂടി കുക്കറിൽ വേവിച്ചെടുക്കാം. അതിനുശേഷം കുക്കർ തുറന്ന് ഇതിലേക്ക് കുറച്ചു വെള്ളം ചേർത്ത് ചൂടാക്കുക. ചൂടാക്കുമ്പോൾ ഇളക്കികൊടുക്കാൻ മറക്കരുത്. പിന്നീട് തിളച്ചു വരുന്ന സമയത്ത് ഇതിലേക്ക് ശർക്കരപാനി ചേർത്തുകൊടുക്കാം.

250 gm ശർക്കരയിൽ വെള്ളം ഒഴിച്ച് ചൂടാക്കി ഉരുക്കിയെടുത്താണ് ഈ ശർക്കരപാനി. ഇനി ഇതെല്ലാംകൂടി നല്ലപോലെ മിക്സ് ചെയ്യുക. അതിനുശേഷം നല്ലപോലെ തിളച്ചുവരുമ്പോൾ ഇതിലേക്ക് 1 ¼ Cup തേങ്ങാപാൽ ചേർത്തുകൊടുക്കാവുന്നതാണ്. അരമുറി തേങ്ങയിലെ പാലാണിത്. എന്നിട്ട് ഇതിലേക്ക് 1 നുള്ള് ഉപ്പ് ചേർത്ത് നല്ലപോലെ മിക്സ് ചെയ്‌ത്‌ നല്ലപോലെ തിളപ്പിക്കുക. അങ്ങിനെ നമ്മുടെ കർക്കിടക മാസത്തിലെ ഉലുവ കഞ്ഞി റെഡിയായിട്ടുണ്ട്. Video credit: Ruchikaram

Comments are closed.