ഒരു കുക്കർ മതി.!! കട്ട കറയും കരിമ്പനും ചെളിയും ഒറ്റ സെക്കൻഡിൽ പോകാൻ.!! കല്ലിൽ അടിക്കേണ്ട.. മെഷീനും വേണ്ട.!! | Karimbhan Kalayan Cooker Tip

Karimbhan Kalayan Cooker Tip : വീട്ടമ്മമാരുടെ എപ്പോഴും ഉള്ള പരാതിയാണ് പണികൾ ഒന്നും കഴിയുന്നില്ല എന്നത്. രാവിലെ തുടങ്ങുന്ന പണികൾ വൈകുന്നേരം ആയാൽ പോലും കഴിയാത്ത അവസ്ഥ ഒട്ടുമിക്ക വീട്ടമ്മമാർക്കും ഉണ്ടാകാറുണ്ട്. ചില ടൈപ്പുകളും നല്ല കുറച്ചു ട്രിക്സ് എല്ലാം ഉപയോഗിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഒട്ടുമിക്ക പണികളും അവസാനിപ്പിക്കുവാനായി സാധിക്കും. പണ്ടത്തെ അമ്മമാർക്ക് അറിയാവുന്ന ഒട്ടനവധി നുറുങ് വിദ്യകൾ ഉണ്ട്. പലർക്കും ഇവയൊന്നും തന്നെ അറിയില്ല എന്നതാണ് വാസ്തവം.. ഇത്തരത്തിലുള്ള കുറച്ചു ടിപ്പുകൾ അറിയുകയാണെങ്കിൽ ഒരു മണിക്കൂർ കൊണ്ട് തീർക്കുന്ന മിക്ക ജോലികളും പത്തു മിനിട്ടു കൊണ്ട് തന്നെ ചെയ്തു തീർക്കുവാൻ സാധിക്കുന്നതാണ്. അത്തരത്തിൽ എല്ലാ വീട്ടമ്മമാർക്കും ഉപകാരപ്രദമായ കുറച്ചു ടിപ്പുകൾ പരിചയപ്പെട്ടാലോ..

എല്ലാ വീടുകളിലും വെള്ള വസ്ത്രങ്ങൾ ഉപയോഗിക്കുന്നുണ്ടായിരിക്കും. വെളുത്ത തുണികളിൽ കരിമ്പന, കറകൾ എന്നിവയെല്ലാം പിടിക്കുന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. പെട്ടെന്ന് തന്നെ ഇവയെല്ലാം ചെളി ആയി വൃത്തികേടാവുകയും ചെയ്യും. എളുപ്പത്തിൽ വൃത്തിയാക്കുവാൻ സാധിക്കുകയും ഇല്ല. കാരണം അവയിൽ എത്ര സോപ്പ് പൊടി ഉപയോഗിച്ചാലും വൃത്തിയാകാറില്ല എന്നതാണ് സത്യം. എന്നാൽ വളരെ എളുപ്പത്തിൽ അത്തരം തുണികൾ ഒരു കുക്കർ ഉപയോഗിച്ച് എങ്ങനെ വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. അതിനെകുറിച്ചാണ് ഈ ഒരു വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തി തരുന്നത്. ഇനി ഉരച്ചു കഴുകി ബുദ്ധിമുട്ടേണ്ട ആവശ്യമില്ല.

To keep herbs fresh for longer, store them in a glass of water like flowers and cover loosely with a plastic bag. To quickly peel garlic, crush the cloves slightly and shake them in a closed container—the skins will come right off. Freeze leftover herbs in ice cube trays with olive oil for quick seasoning.

അപ്പത്തിൽ തന്നെ വെള്ള വസ്ത്രങ്ങ വൃത്തിയാക്കുവാൻ സാധിക്കും. അതിനായി ആദ്യം തന്നെ വീട്ടിൽ ഉപയോഗിക്കാത്ത കുക്കർ ഉണ്ടെങ്കിൽ അത് എടുക്കുക. ശേഷം അതിലേക്ക് ഒരു വിമ്മിന്റെ ബാർ കത്തി ഉപയോഗിച്ച് ചെറിയ കഷണങ്ങളായി മുറിച്ചിടുക. ഒരു കാരണവശാലും സ്ഥിരമായി അടുക്കള ആവശ്യത്തിന് ഉപയോഗിക്കുന്ന കുക്കർ ഇതിനായി തിരഞ്ഞെടുക്കരുത്. കാരണം അതിൽ പലരീതിയിലുള്ള കറകളും പിടിച്ച് കേടായി പോകാനുള്ള സാധ്യത കൂടുതലാണ്. ശേഷം മറ്റൊരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്ത് അത് നന്നായി തിളപ്പിച്ച് എടുക്കുക. കുക്കറിലേക്ക് തിളപ്പിച്ച വെള്ളം കൂടി ചേർത്തു കൊടുക്കാവുന്നതാണ്. പിന്നീട് അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡാ, വിനാഗിരി എന്നിവ കൂടി ചേർത്ത് നല്ലതുപോലെ

മിക്സ് ചെയ്യണം. വെള്ളത്തിൽ നല്ലതുപോലെ പത വന്നു തുടങ്ങുമ്പോൾ കറ കളയാനുള്ള തുണികൾ അതിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. ചെറിയ കുക്കർ ആണെങ്കിൽ ഒരെണ്ണം എന്ന അളവിൽ തുണികളിട്ട് വൃത്തിയാക്കി എടുക്കുന്നതാണ് കൂടുതൽ നല്ലത്. തുണി ഇട്ട ശേഷം കുക്കറടിച്ച് ഒരു വിസിൽ വരുന്നത് വരെ കാത്തിരിക്കാം. പിന്നീട് കുക്കറിന്റെ ചൂടെല്ലാം പോയിക്കഴിഞ്ഞാൽ തുണികൾ പുറത്തേക്കെടുത്ത് നല്ലതുപോലെ പച്ച വെള്ളത്തിൽ കഴുകിയെടുക്കാവുന്നതാണ്. ഇപ്പോൾ എല്ലാ കറകളും പോയി തുണികൾ വൃത്തിയായി കിട്ടുന്നതാണ്. നമ്മൾ വീടുകളിൽ എപ്പോഴും ഉപയോഗിക്കുന്ന ചില സാധനങ്ങൾ മാത്രം മതി ഈ ഒരു വെള്ള വസ്ത്രങ്ങൾ വൃത്തിയാക്കുന്നതിന്.. ഒരുപാട് പണവും ചിലവാക്കേണ്ട ആവശ്യവും ഇല്ല..

ഇതിനായി കൂടുതൽ സാധനങ്ങൾ ഒന്നും ഉപയോഗിക്കേണ്ടി വരുന്നില്ല. കാരണം വീട്ടിൽ തന്നെ ലഭിക്കുന്ന സാധനങ്ങൾ മാത്രം ഉപയോഗിച്ചാണ് ഇത്തരത്തിൽ കറകളഞ്ഞ് എടുക്കുന്നത്. മാത്രമല്ല തുണികൾ ഉരയ്ക്കുമ്പോൾ ഉണ്ടാകുന്ന കളർ ഇളകുന്ന പ്രശ്നവും ഈ ഒരു രീതിയിൽ ഉണ്ടാവില്ല. സാധാരണ നമ്മൾ വെള്ള വസ്ത്രങ്ങളിൽ കറ ഉണ്ടായി കഴിഞ്ഞാൽ കല്ലിലോ മറ്റോ ഇട്ടു ഉരച്ചും അടിച്ചും ഒക്കെ കഴുകുകയാണ് ചെയ്യാറുള്ളത്.. ഇങ്ങനെ ചെയ്യുമ്പോൾ ഒട്ടുമിക്ക വസ്ത്രങ്ങളും എളുപ്പത്തിൽ കേടുപാടുകൾ സംഭവിക്കുവാനുള്ള സാധ്യതയും കൂടുതലാണ്.. ഈ ഒരു രീതി ഉപയോഗിക്കുന്നത് ഇത്തരം കാര്യങ്ങൾ ഒഴിവാക്കുവാനും സാധിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Karimbhan Kalayan Cooker Tips Video Credit : Malappuram Thatha Vlogs

Karimbhan Kalayan Cooker Tip