ഇനി ഒരിക്കലും കപ്പ കടയിൽ നിന്നും വാങ്ങില്ല.!! ചകിരി ഇനി ചുമ്മാ കത്തിച്ചു കളയരുതെ; ചകിരി ഉണ്ടെങ്കിൽ 20 കിലോ കപ്പ പറിക്കാം.!! Kappa krishi tips using coconut husk

Kappa krishi tips using coconut husk : കപ്പ കഴിക്കാൻ ഇഷ്ടപ്പെടാത്ത മലയാളികൾ വളരെ കുറവായിരിക്കും. എന്നാൽ വീട്ടിലേക്കുള്ള കപ്പ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നവരാണ് ഇന്ന് കൂടുതൽ പേരും. സ്ഥലപരിമിതി, കപ്പ വളർത്തിയെടുക്കാനുള്ള ബുദ്ധിമുട്ട് എന്നിവ മൂലമാണ് പലരും കപ്പ കൃഷി വീട്ടിൽ ചെയ്യാൻ മടിക്കുന്നത്. എന്നാൽ വളരെ എളുപ്പത്തിൽ വളരെ കുറഞ്ഞ സ്ഥലത്ത് കപ്പ കൃഷി എങ്ങനെ ചെയ്തെടുക്കാൻ

സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. കപ്പ കൃഷി ചെയ്യാനായി ആവശ്യമായിട്ടുള്ളത് ഒരു പ്ലാസ്റ്റിക് ചാക്ക്, പോട്ടിംഗ് മിക്സ്, ജൈവ വളം, ചകിരി, പൊത ഇട്ടു കൊടുക്കാനുള്ള കരിയില എന്നിവയാണ്. ആദ്യം തന്നെ ഒരു പ്ലാസ്റ്റിക് ചാക്കെടുത്ത് അതിന്റെ ഏറ്റവും താഴത്തെ ലയറിലായി കുറച്ച് ചകിരി നിറച്ചു കൊടുക്കുക. ശേഷം ചാക്കിന്റെ മുകൾഭാഗം ഒരു നൂലുപയോഗിച്ച് കെട്ടിക്കൊടുക്കുക.

ചാക്ക് നിലത്തുവച്ച് നടുഭാഗത്തായി ഒരു ബ്ലേഡ് ഉപയോഗിച്ച് സ്ക്വയർ രൂപത്തിൽ കട്ട് ചെയ്തു കൊടുക്കുക. കരിയിലയുടെ മുകളിലായി അല്പം ജൈവ കമ്പോസ്റ്റ് ഇട്ടു കൊടുക്കാവുന്നതാണ്. ഇവ അടുക്കളയിൽ നിന്നും ലഭിക്കുന്ന വേസ്റ്റ് ഉപയോഗിച്ച് തന്നെ തയ്യാറാക്കാനായി സാധിക്കും. ശേഷം അതിന് മുകളിൽ പോട്ടിംഗ് മിക്സ് ഇട്ടുകൊടുക്കുക. വീണ്ടും മുകളിലായി അല്പം കൂടി മണ്ണ് ഇട്ട് ഫിൽ ചെയ്ത ശേഷം നടുഭാഗത്തായി കപ്പയുടെ

മൂത്ത തണ്ടു നോക്കി വെട്ടിയെടുത്ത് നട്ട് കൊടുക്കാവുന്നതാണ്. ശേഷം കുറച്ച് കരിയില മണ്ണിന്റെ ചുറ്റുമായി വിതറി കൊടുക്കുക. കപ്പ വളർന്ന് തുടങ്ങുമ്പോൾ ചാരം ഇടയ്ക്കിടയ്ക്ക് വളമായി ഇട്ടു കൊടുക്കാവുന്നതാണ്. ഇത്രയും ചെയ്തു കഴിഞ്ഞാൽ അടുക്കള ആവശ്യത്തിനുള്ള കപ്പ വീട്ടിൽ തന്നെ എളുപ്പത്തിൽ നിന്നും കിട്ടുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : POPPY HAPPY VLOGS, Kappa krishi using coconut husk

Comments are closed.