കപ്പ/പൂള ഇഡ്ലിപാത്രത്തിൽ ഇങ്ങനെ ചെയ്തു നോക്കൂ ? ഹെൽത്തി ആയ ആവിയിൽ വേവിക്കുന്ന കിടിലൻ വിഭവം 👌👌

കപ്പ ഉപയോഗിച്ച് തയ്യാറാക്കുന്ന തികച്ചും ഹെൽത്തിയായ ആവിയിൽ വേവിച്ചെടുക്കുന്ന ഒരു റെസിപ്പിയാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. തീർച്ചയായും ഇത് നിങ്ങൾ വീടുകളിൽ ട്രൈ ചെയ്തു നോക്കൂ.. ഈ ഒരു റെസിപ്പി തയ്യാറാകുവാനായി ആദ്യം തന്നെ കപ്പ തൊലിയെല്ലാം കളഞ്ഞു നല്ലതുപോലെ കഴുകി വൃത്തിയാക്കിയെടുക്കുക. ഇത് ഗ്രെയ്റ്റർ ഉപയോഗിച്ച് ഗ്രെയ്റ്റ് ചെയ്യുക.


ഇത് നല്ലതുപോലെ പിഴിഞ്ഞ് ഇതിന്റെ കട്ട് കളയണം. അല്ലെങ്കിൽ വെള്ളത്തിലിട്ടു കഴുകിയെടുത്താലും മതി. ഇനി ഇതിലേക്ക് ആവശ്യമായ ശർക്കര പാനി തയ്യാറാക്കിയെടുക്കണം. നേരത്തെ ഗ്രെയ്റ്റ് ചെയ്തു വെച്ച കപ്പ ഒരു ബൗളിലേക്ക് മാറ്റി അതിലേക്ക് അരക്കപ്പ് തേങ്ങാ ചേർക്കുക. ഇതിലേക്ക് നാല് സ്പൂൺ ഗോതമ്പ് പൊടി കൂടി ചേർത്ത് നല്ലതുപോലെ കുഴച്ചെടുക്കുക. ഏകദേശം ഇടിയപ്പത്തിന്റെ മാവ് തയ്യാറക്കുന്ന

പാകത്തിൽ വേണം മാവ് റെഡി ആക്കാൻ. ഇത് നല്ലത്‌പോലെ കുഴച്ചു വാഴയിലയിൽ വെച്ച് ഇഡലി പാത്രത്തിൽ വേവിച്ചെടുക്കാവുന്നതാണ്. ഈ ഒരു റെസിപ്പി തീർച്ചയായും നിങ്ങൾ വീടുകളിൽ തയ്യാറാക്കി നോക്കൂ.. രാവിലത്തേക്കോ വൈകിട്ടത്തേക്കോ കഴിക്കുവാൻ പറ്റിയ ഈ അടിപൊളി വിഭവം ഇഷ്ടമാവുകയാണെങ്കിൽ ലൈക്ക് ചെയ്യുവാനും ഷെയർ ചെയ്യുവാനും മറക്കല്ലേ.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Ladies planet By Ramshi എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.