വീട്ടിൽ ഒരൊറ്റ കപ്പു കഞ്ഞി വെള്ളം കളയാതെ മാറ്റിവെച്ചാൽ ഇത്രയും അറിഞ്ഞിരിക്കാൻ.!!

നമ്മുടെ എല്ലാവരുടെയും വീടുകളിൽ ചോറ് വെച്ചശേഷം ഉണ്ടാകുന്ന കഞ്ഞിവെള്ളം കളയുകയാണ് ചെയ്യാറുള്ളത്. വളരെ അപൂർവം ചില ആളുകൾ മാത്രമാണ് ഇത് കളയാതെ സൂക്ഷിക്കുന്നത്. എന്നാൽ ഇതിന്റെ ഗുണങ്ങൾ അറിഞ്ഞാൽ ഇനി ആരും ബാക്കി വരുന്ന കഞ്ഞിവെള്ളം കളയുകയില്ല. ആരോഗ്യപരമായും സൗന്ദര്യപരമായും ഒത്തിരി ഗുണങ്ങൾ ഉള്ള കഞ്ഞിവെള്ളം ചെടികൾ വളരുന്നതിനും മികച്ചതാണ്.

സാധാരണയായി ക്ഷീണം തോന്നുകയോ പ്രെഷർ കുറയുകയോ ചെയ്താൽ കഞ്ഞിവെള്ളം ഉപ്പ് ഇട്ടു കുടിക്കുന്ന പതിവ് എല്ലാവര്ക്കും ഉണ്ട്. പുളിച്ച കഞ്ഞിവെള്ളം തലയിൽ തേക്കുന്നത് മുടി കൊഴിച്ചിൽ തടയുന്നതിനും മുടി തിളക്കമുള്ളതാക്കുന്നതിനും അതുപോലെ തന്നെ താരൻ അകറ്റുന്നതിനും സഹായിക്കുന്നു. മുഖക്കുരു വന്നതിനു ശേഷമുള്ള പാടുകൾ മാറുന്നതിനും മുഖം തിളങ്ങുന്നതിനും കഞ്ഞിവെള്ളം ഉപയോഗിച്ചു മുഖം കഴുകാം.

കഴുത്തിൽ വരുന്ന കറുപ്പ് നിറം പോകുന്നതിനു കഞ്ഞിവെള്ളം കഴുത്തിൽ തേച്ചുപിടിപ്പിച്ചശേഷം പതിനഞ്ചു മിനിട്ടു കഴിഞ്ഞു കഴുകി കളയുക. സൗന്ദര്യസംരക്ഷണത്തിലും ആരോഗ്യസംരക്ഷണത്തിനും മാത്രമല്ല കൃഷിയിലും ഇവ മികച്ചതാണ്. ചെടികൾ നല്ലതുപോലെ പൂക്കുന്നതിനും കായ്ക്കുന്നതിനും പുളിച്ച കഞ്ഞിവെള്ളവും അരി കഴുകിയ വെള്ളവും ഏറെ മികച്ചതാണ്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Easy Tips 4 U എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.