മുല്ലപ്പൂ ചൂടി സാരിയിൽ സുന്ദരിയായി കല്യാണി.!! ആരാധകർക്ക് ഓണാശംസയും.!! kalyani priyadarshan Onam Special Photos

സിനിമയിലെത്തി ചുരുക്കം സമയം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് കല്യാണി പ്രിയദർശൻ. ഈയടുത്ത് റിലീസായ തല്ലുമാല എന്ന ചിത്രത്തിലാണ് കല്യാണി ഒടുവിലായി അഭിനയിച്ചത്. ടോവിനോയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത ചിത്രത്തിൽ ആറ്റിട്യൂട് കൊണ്ടും സ്റ്റൈൽ കൊണ്ടും താരം പ്രേക്ഷകരുടെ കയ്യടി വാങ്ങിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ കല്യാണി പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ മുല്ലപ്പൂ ചൂടി കുപ്പിവളയിട്ട് സാരി ഉടുത്ത് എത്തിയിരിക്കുകയാണ് താരം. കല്യാണി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം നിമിഷ നേരം കൊണ്ടാണ് വൈറലായത്. തന്റെ പ്രിയപ്പെട്ട ആരാധകർക്കുള്ള ഓണാശംസയും നടി അറിയിച്ചു. ചുരുങ്ങിയ സമയം കൊണ്ട് 10 ലക്ഷത്തോളം ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചത്. മൂവായിരത്തോളം കമന്റുകളും പോസ്റ്റിനു ലഭിച്ചിട്ടുണ്ട്. ഒട്ടേറെ ആരാധകർ താരത്തിന് ഓണാശംസകൾ നേരുന്നുണ്ട്.

ചില കമന്റുകൾക്ക് കല്യാണി തന്നെ നേരിട്ട് മറുപടിയും നൽകി. ചിലരാകട്ടെ നടിയുടെ സൗന്ദര്യത്തെ പ്രശംസിച്ചാണ് എത്തിയത്. മലയാളത്തിനു പുറമേ മറ്റു ഭാഷകളിലും സ്വീകാര്യതയുള്ള നടിക്ക് അവിടുത്തെ ആരാധകരും ആശംസകൾ അറിയിക്കുന്നുണ്ട്. മുൻപും താരത്തിന്റെ ചിത്രങ്ങൾ വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ടായിരുന്നു. ചലച്ചിത്ര നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്‍റെ വിവാഹനിശ്ചയത്തിന് എത്തിയ കല്യാണിയുടെ ചിത്രകൾക്ക് ആരാധകർക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. നടി അണിഞ്ഞിരുന്ന പേസ്റ്റല്‍ നിറത്തിലുള്ള അനാർക്കലിയായിരുന്നു പ്രധാന സംസാരവിഷയം.

സിനിമാകുടുംബത്തിൽ ജനിച്ച കല്യാണി വളരെപ്പെട്ടെന്നാണ് മുൻനിരയിലേയ്ക്ക് എത്തിയത്. വിക്രം കുമാര്‍ സംവിധാനം ചെയ്ത ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയായാണ് കല്യാണി സിനിമയിലേയ്ക്ക് എത്തുന്നത്. തുടക്കം ഗംഭീരമാക്കിയതോടെ അവസരങ്ങൾ താരത്തെ തേടിയെത്തി. സുരേഷ് ഗോപിയും ദുൽഖർ സൽമാനും പ്രധാന വേഷത്തിലെത്തിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായാണ് കല്യാണി മലയാളത്തിലേക്ക് എത്തുന്നത്. പിന്നീട് ഹൃദയം, മരക്കാര്‍ അറബിക്കടലിന്റെ സിംഹം,ബ്രോ ഡാഡി, തല്ലുമാല എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറി.

Comments are closed.