ലണ്ടനിൽ അവധി ആഘോഷിച്ച് സായികുമാറും ബിന്ദു പണിക്കറും; പുതിയ വിശേഷം പങ്കുവച്ച് മകൾ കല്യാണി…| Kalyani Shares Bindu Panicker And Sai Kumar Photo At London Malayalam
Kalyani Shares Bindu Panicker And Sai Kumar Photo At London Malayalam: ലണ്ടനിൽവെച്ച് അവധി ആഘോഷിച്ച് സായികുമാറും ബിന്ദു പണിക്കരും ഇവർ ലണ്ടനിൽ എത്തിയ വിവരം പ്രേക്ഷകരെ അറിയിച്ചത് ബിന്ദു പണിക്കരുടെ മകൾ കല്യാണി ആണ്. ലണ്ടനിൽ നിന്നും അവധി ആഘോഷിക്കുന്ന ഇരുവരുടെയും മനോഹരമായ ചിത്രവും കല്യാണി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. ലണ്ടനിലെ വളരെ പ്രശസ്തമായ ലെക്കാർഡൻ ബ്ലൂ കോളജിൽ ഫ്രഞ്ച് പാചക കല പഠിക്കുകയായാണ് കല്യാണി ഇപ്പോൾ. പഠനത്തിനായി കല്യാണി കഴിഞ്ഞ വർഷമാണ് ലണ്ടനിലേക്ക് പോയത്.
പൃഥ്വിരാജ് നായകനായെത്തിയ ഗോൾഡ് എന്ന ചിത്രത്തിൽ ആണ് സായികുമാർ അവസാനമായി അഭിനയിച്ചത്. ബിന്ദു പണിക്കരിന്റേതായി അവസാനമായി തീയറ്ററിൽ എത്തിയത് മമ്മൂട്ടി ചിത്രം റൊഷാക്ക്. ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം എന്ന ചിത്രത്തിൽ ആണ് ബിന്ദു പണിക്കർ ആദ്യമായി കോമഡി റോൾ അവതരിപ്പിച്ചത്. കൂടാതെ ഈ അടുത്ത് റിലീസ് ആയ റൊഷാക്ക് എന്ന ചിത്രത്തിലെ പ്രകടനം പ്രേക്ഷക ശ്രദ്ധ ആകർഷിച്ചു.

മലയാള സിനിമ ഇന്നുവരെ കാണാത്ത ആഖ്യാനവും സ്റ്റോറി ടെല്ലിങ്ങും ആയെത്തിയ ചിത്രത്തിൽ മമ്മുട്ടി തകർത്ത് അഭിനയിച്ചപ്പോൾ ചിത്രത്തിൽ വ്യക്തമായ കഥാ പ്രാധാന്യം ഉള്ള വേഷമാണ് ബിന്ദു പണിക്കർ ചെയ്തത്. ലണ്ടനിലെ മമ്മൂട്ടി ഫാന്‍സ് അസ്സോസിയേഷന് സംഘടിപ്പിച്ച റൊഷാക്കിന്റെ വിജയ ആഘോഷത്തിൽ കല്ല്യാണി പങ്കെടുത്ത ചിത്രങ്ങൾ വയറൽ ആയിരുന്നു. ഒരു ഇടവേളയ്ക്കു ശേഷം മടങ്ങി എത്തിയ ബിന്ദു പണിക്കരുടെ വലിയ തിരിച്ചു വരവു
തന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്. സായ്കുമാറിനെ കുറിച്ച് പറഞ്ഞാൽ മലയാള പ്രമുഖ ചലച്ചിത്ര അഭിനേതാവും ഡബ്ബിംഗ് ആർട്ടിസ്റ്റുമാണ്. 1977-ൽ തീയറ്ററിൽ എത്തിയ വിടരുന്ന മൊട്ടുകൾ എന്ന സിനിമയിൽ ബാലതാരമായി എത്തിയാണ് സായ്കുമാർ തൻ്റെ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. 2007-ൽ തീയറ്ററിൽ എത്തിയ ആനന്ദഭൈരവി എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാർഡ് സായ്കുമാറിന് ലഭിച്ചിട്ടുണ്ട്.
Comments are closed.