തൻറെ ജീവിതത്തിലെ പുതിയ സന്തോഷം.. കേക്ക് മുറിച്ചു ആഘോഷിച്ചു താരപുത്രീ, ആശംസകളോടെ ആരാധകരും.!! Kallyani Priyadarshan celebrates 2million viewers Malayalam

തന്റെ എല്ലാ ആരാധകർക്കും നന്ദിപറഞ്ഞുകൊണ്ട് കേക്ക് മുറിച്ച്, ഈ വർഷവും ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സ് കൂടും എന്ന് പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് താരപുത്രി ആയ കല്യാണി പ്രിയദർശൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നമ്മുടെ പ്രിയങ്കരനായ സംവിധായകൻ പ്രിയദർശന്റെയും, ലിസിയുടെയും മകളാണ് കല്യാണി പ്രിയദർശൻ. താരപുത്രി എന്ന രീതിയിൽ സിനിമയിൽ എല്ലാവർക്കും

പ്രിയങ്കരിയാണ് കല്യാണി. മികച്ച അഭിനയം കൊണ്ടും തന്റെ കുട്ടിത്തം നിറഞ്ഞ സ്വഭാവം കൊണ്ട് വളരെ വേഗമാണ് പ്രേക്ഷകമനസ്സിൽ കല്യാണി ഇടംനേടിയത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയിലും വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമയിലും വളരെ മികച്ച അഭിനയം ആണ് കല്യാണി പ്രിയദർശൻ കാഴ്ചവെച്ചത്. ഇപ്പോഴിതാ സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരം എത്രമാത്രം പ്രിയങ്കരി ആണെന്ന് കാണിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ രണ്ട് മില്യൻ ഫോളോവേഴ്സ്

ആയിരിക്കുകയാണ് എന്ന സന്തോഷവാർത്ത കേക്ക് മുറിച്ചു കൊണ്ട് ആരാധകർക്ക് നന്ദി പറഞ്ഞുകൊണ്ട് ഉള്ള വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. സിനിമയിൽ പ്രതീഷിച്ചതിലും മുകളിൽ ആയിരുന്നു കല്യാണിയുടെ അഭിനയം. ഒരിക്കലും മോശം പറയിപ്പിക്കരുത് എന്നാണ് ആഗ്രഹം അതുകൊണ്ട് തന്നെ അഭിനയത്തിൽ ഒത്തിരി പേടിച്ചിരുന്നു എന്നും ഇതിനു മുൻപ് ഇന്റർവ്യൂയിൽ പറഞ്ഞിരുന്നു.

സിനിമയുടെ മുന്നിൽനിന്ന് അഭിനയിക്കുന്നതിന് മുമ്പ് തന്നെ സിനിമയുടെ പിൻനിരയിൽ പ്രവർത്തിച്ചിട്ടുള്ള ആളാണ് കല്യാണി പ്രിയദർശൻ. തെലുങ്ക് സിനിമ കണ്ട് അച്ഛൻ പ്രിയദർശനെ പലരും വിളിച്ചു അഭിനന്ദനം അറിയിക്കുകയും, അച്ഛൻ കല്യാണിയോട് ഞാൻ നിന്നെ ഓർത്തു അഭിമാനിക്കുന്നു എന്നൊക്കെ പറഞ്ഞ നിമിഷങ്ങൾ കല്യാണി ഇതിനു മുൻപ് ഇന്റർവ്യൂകളിൽ പറഞ്ഞിട്ടുണ്ട്. കല്യാണി ആദ്യം സാബു സിറിലിന്റെ അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനറായി ക്രഷ് ത്രീ എന്ന ചിത്രത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി സിനിമാ അഭിനയം ആരംഭിക്കുന്നത്.

Comments are closed.