ഈ ഔഷധസസ്യത്തിൻറെ പേര് അറിയാമോ? കിഡ്നി സ്റ്റോൺ മാറ്റാൻ മികച്ച ഔഷധം.. വീട്ടുവളപ്പിൽ വളർത്തേണ്ട ഈ സസ്യത്തെ കുറിച്ച് അറിഞ്ഞാൽ.!!

ഈർപ്പമുള്ള വയലോരങ്ങളിലും പറമ്പുകളിലുമെല്ലാം ധാരാളമായി കണ്ടുവന്നിരുന്ന ഒരു ഔഷധസസ്യമാണ് കല്ലുരുക്കി. കല്ലുരുക്കി, മീനാംഗണി, സന്യാസി പച്ച, ഋഷിഭക്ഷ എന്നിങ്ങനെ പല പേരുകളിലും ഈ സസ്യം അറിയപ്പെടുന്നുണ്ട്.. വയനാട് പ്രദേശങ്ങളിൽ ഇവ മുറിക്കുട്ടി എന്ന പേരിൽ അറിയപ്പെടുന്നുണ്ട്. ഈ ചെടിയെ നിങ്ങളുടെ നാട്ടിൽ വിളിക്കുന്ന പേര് എന്തെന്ന് പറയുവാൻ മറക്കല്ലേ..


നമ്മുടെ വീട്ടുവളപ്പിലും തൊടിയിലും മറ്റുമായി പല തരത്തിലുള്ള ഔഷധസസ്യങ്ങളും ഉണ്ട്. ഇവയെകുറിച്ചു മിക്ക ആളുകൾക്കും അറിയില്ല എന്നതാണ് ഇവ പറിച്ചു കളയുന്നതിന് ഏവരെയും പ്രേരിപ്പിക്കുന്നത്. അത്തരത്തിൽ ഒട്ടനവധി ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു സസ്യമാണ് കല്ലുരുക്കി. കല്ലുരുക്കി എന്ന ഈ സസ്യം പൊതുവെ മഴക്കാലത്താണ് കൂടുതലായി കാണപ്പെടുന്നത്. വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനുള്ള മികച്ച ഔഷധമാണ് ഇത്.

അതുകൊണ്ട് തന്നെയാണ് ഇവക്ക് കല്ലുരുക്കി എന്ന പേര് വന്നിരിക്കുന്നതും. ആയുർവേദ അലോപ്പതി ഹോമിയോ വൈദ്യൻമാരെല്ലാം തന്നെ മൂത്രക്കലിനുള്ള ഔഷധമായി പ്രധാനമായും ഉപയോഗിക്കുന്നത് ഈ ഒരു സസ്യം തന്നെയാണ്. ഇവ സമൂലമായി ആണ് ഉപയോഗിക്കുന്നത്. ചെടി മുഴുവനായെടുത്ത് ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞു വെള്ളത്തിലിട്ടു തിളപ്പിച്ച് വെറും വയറ്റിൽ കുടിക്കണം. കഫം പിത്തം പനി ത്വക്ക് രോഗങ്ങൾ മുറിവുകൾ എന്നിവക്കും

ഈ ചെടി ഉപയോഗിക്കാറുണ്ട്. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി common beebee എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.