‘ഞങ്ങൾ ഇവിടെയുണ്ട്’ തരിണിയുമായുള്ള പുതുപ്പുത്തൻ ചിത്രം പങ്കു വെച്ച് കാളിദാസ് ജയറാം.!! Kalidas Jayaram With Tharuni Malayalam
Kalidas Jayaram With Tharuni Malayalam: തരിണിക്കൊപ്പമുള്ള ഏറ്റവും പുതിയ ഫോട്ടോ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കു വെക്കുകയാണ് യുവ താരം കാളിദാസ് ജയറാം. നിമിഷ നേരം കൊണ്ടു തന്നെ പോസ്റ്റ് ലൈക്കുകളും കമന്റുകളും വാരി കൂട്ടി. അതിലേറ്റവും രസം കമന്റുകൾ വായിക്കാനാണ്. ഗോഡ് ബ്ലസ് യു, കല്യാണം എന്നാ, ക്യൂട്ട്, മനസു വിളിക്കിതു ഹവാ ഹവാ തുടങ്ങി കമന്റുകൾക്കൊപ്പം പെൺകുട്ടികൾക്കിത് ഹാർട്ട് ബ്രേക്ക് തുടങ്ങി രസകരമായ കമന്റുകളും ചിത്രത്തിനു താഴെ കാണാം.
അച്ഛൻ ജയറാമിനും അമ്മ പാർവ്വതിക്കുമൊപ്പം കാളിദാസും തരിണിയും ഫിഷ് നിർവാണ കഴിക്കാൻ എത്തിയ ഫോട്ടോ നേരത്തെ സമൂഹ മധ്യമങ്ങളിൽ വൈറലായിരുന്നു. മകന്റെ ഇഷ്ടങ്ങളെ എപ്പോഴും പിൻതുണക്കുന്ന കുടുംബം കാളിദാസിന്റെ കൂട്ടുകാരിയേയും ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. ഇരുവരും ദുബായ് സന്ദർശനത്തിനിടയിൽ എടുത്ത ഒരു ചിത്രം പങ്കു വെച്ചു കൊണ്ടാണ് കാളിദാസ് കൂട്ടുകാരിയെ ആരാധകർക്ക് പരിചയപ്പെടുത്തിയത്. വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയ തരുണി മോഡൽ

മാത്രമല്ല 2021 ലെ മിസ് യൂണിവേഴ്സ് തേഡ് റണ്ണറപ്പ് കൂടിയാണ്. മോഡലിങ്ങും, നൃത്തവും, യത്രയുമാണ് പ്രിയപ്പെട്ട വിഷയങ്ങൾ. കാളിദാസ് ജയറാം ചെന്നൈയിലെ ലെയോള കോളേജിൽ നിന്നും വിഷ്വൽ കമ്മ്യൂണിക്കേഷനിലാണ് ബിരുദം നേടിയത്. പൂമരം എന്ന അബ്രിഡ് ഷൈൻ ചിത്രത്തിലൂടെയാണ് നായകനായി എത്തുന്നതെങ്കിലും ഏഴാമത്തെ വയസിൽ തന്നെ അഭിനയ രംഗത്തേക്ക് അദ്ദേഹം പ്രവേശിച്ചിട്ടുണ്ട്. അച്ഛനെ പോലെ മകനും നടീ നടിന്മാരെ അനുകരിക്കുന്നതിൽ മിടുക്കനാണ്.
‘കൊച്ചു കൊച്ചു സന്തോഷങ്ങളാണ്’ ആദ്യമായി കാളിദാസ് അഭിനയിച്ച ചിത്രം. ബാലതാരമായിരുന്ന കാളിദാസ് നായകനായി എത്തുന്ന ചിത്രമാണ് പൂമരം. മികച്ചൊരു ക്യാമ്പസ് ചിത്രമാണ് പൂമരം. സുധ കൊങ്കാരയുടെ അന്തോളജി ചിത്രമായ പാവ കഥൈകളിലെ തങ്കം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ നിരൂപകർക്കിടയും നല്ല നടൻ എന്ന അഭിപ്രായം രൂപപ്പെട്ടു. ഇപ്പോൾ കൂട്ടുകാരിക്കൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ പങ്കു വെച്ച് ആരാധക ശ്രദ്ധയാകർഷിക്കുകയാണ് കാളിദാസ് ജയറാം.
Comments are closed.