മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ഈ താരപുത്രൻ ആരെന്ന് മനസ്സിലായോ.!!

മലയാള സിനിമയിൽ ഇന്ന് നിരവധി താരപുത്രന്മാരും താരപുത്രികളും ബിഗ് സ്ക്രീനിലേക്ക് കടന്നു വരുന്നുണ്ട്. തങ്ങളുടെ അച്ഛനമ്മമാരുടെ പാത പിന്തുടർന്ന് പലരും സിനിമയിൽ എത്തുന്നുണ്ടെങ്കിലും, എല്ലാവർക്കും മലയാള സിനിമയിൽ തിളങ്ങാൻ ആയിട്ടില്ല എന്നത് ഒരു വസ്തുതയാണ്.

മറ്റു സിനിമ ഇൻഡസ്ട്രികളിൽ നിന്ന് വ്യത്യസ്തമായി, കഴിവുണ്ടെങ്കിൽ മാത്രമേ മലയാളികൾ അംഗീകരിക്കു എന്നതിനാൽ തന്നെ കഴിവുള്ള താരപുത്രന്മാരും താരപുത്രിമാരും മാത്രമേ മലയാള സിനിമയിൽ എന്നും നിലനിൽക്കാറുള്ളൂ. ഇത്തരത്തിൽ മലയാള സിനിമയിൽ ഇന്ന് സജീവമായി നിൽക്കുന്ന ഒരു താര പുത്രന്റെ ബാല്യകാല ചിത്രമാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്.

Kalidas Jayaram Childhood

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു നടന്റെയും നടിയുടെയും മകനാണ് ഇദ്ദേഹം. ഈ പയ്യൻ ഇന്ന് മലയാളം, തമിഴ് തുടങ്ങിയ സിനിമ ഇൻഡസ്ട്രികളിലെല്ലാം സജീവമായിട്ടുണ്ട്. തീർച്ചയായും ഈ പയ്യൻ ആരാണെന്ന് നിങ്ങൾക്ക് ഇപ്പോൾ തന്നെ മനസ്സിലായിട്ടുണ്ടാകും.മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നടൻ ജയറാമിന്റെയും നടി പാർവതിയുടെയും മകനും മലയാള സിനിമയിലെ യുവനടനുമായ കാളിദാസ് ജയറാമിന്റെ

ബാല്യകാല ചിത്രമാണ് ഇവിടെ പങ്കുവച്ചിരിക്കുന്നത്. കാളിദാസ് ജയറാം ബാലതാരമായി നിരവധി മലയാള സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. ‘എന്റെ വീട് അപ്പുവിന്റെയും’ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡ്, ദേശീയ അവാർഡ് എന്നിവ കാളിദാസ് ജയറാം സ്വന്തമാക്കിയിരുന്നു.പിന്നീട് വളരെ നാളത്തെ ഇടവേളയ്ക്കു ശേഷം ‘പൂമരം’ എന്ന ചിത്രത്തിലൂടെ കാളിദാസ് ജയറാം നായക വേഷത്തിൽ സിനിമയിൽ തിരിച്ചെത്തുകയും ചെയ്തു.

Comments are closed.