മലയാളികളുടെ പ്രിയ നടൻ കാളിദാസിന് പിറന്നാൾ ആശംസകളുമായി അമ്മയും അച്ഛനും സഹോദരിയും പ്രണയിനിയും.!! Kalidas Jayaram Birthday Malayalam
Kalidas Jayaram Birthday Malayalam: മലയാളികളുടെ യുവ നടൻ കാളിദാസ് ജയറാമിന്റെ പിറന്നാൾ ദിവസം സോഷ്യൽ മീഡിയ വഴി ആശംസകളുമായെത്തിരിക്കുകയാണ്. അച്ഛൻ ജയറാം അമ്മ പാർവതിയും സഹോദരി ചക്കിയും. അവർക്കെല്ലാം പുറമേ താരത്തിന്റെ പ്രണയിനി തരിണിയും ആശംസകളുമായി എത്തിയിട്ടുണ്ട്. പിറന്നാൾ ആശംസകളുമായി ഒട്ടനവധി ആരാധകരും ഇവരുടെ കമന്റ്സിലുണ്ട്.മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് പത്മശ്രീ ജയറാം. മിമിക്രി രംഗത്തു നിന്ന് സിനിമയിലേക്കെത്തിയ താരം എൻപതുകളിൽ മികച്ച ചിത്രങ്ങളുടെ ഭാഗമായിരുന്നു.
തളരാതെ പോലെത്തന്നെ മക്കൾക്കും ആരാധകർ ഏറെയാണ്. ഒത്തിരി ആരാധകരുള്ള വ്യക്തിയാണ് കാളിദാസും. താരത്തിന്റെ പിറന്നാൾ ദിവസം സോഷ്യൽ മീഡിയയും ആഘോഷമാക്കിയിരിക്കുകയാണ്.2021 ലെ ലിവാ മിസ് ദിവാ റണ്ണറപ്പായിരുന്ന കാളിദാസിന്റെ പ്രണയിനി തരിണി, കാളിദാസിന്റെ അടുത്ത സുഹൃത്താണ്. കാളിദാസിനും കുടുംബത്തോടുമൊപ്പമുളള ചിത്രങ്ങള്‍ തരിണിയും മുൻപ് തന്റെ പ്രൊഫൈലില്‍ പങ്കുവച്ചിരുന്നു.

നച്ചത്തിരം നകർകിറത് എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. രഞ്ജിത്താണ് ഈ ചിത്രത്തിന്റെ സംവിധായകൻ. രജ്നി ആണ് കാളിദാസിന്റെ അടുത്ത പുതിയ ചിത്രം.ജയറാമിന്റെയും പാര്‍വതിയുടെയും മകന് എന്നതിലുപരി മലയാളികള്‍ക്ക് പ്രിയങ്കരനാണ് കാളിദാസ് ജയറാം. താരപുത്രന്റെ നായകനായിട്ടുള്ള അരങ്ങേറ്റം വലിയ സ്വീകാര്യതകള്‍ക്ക് നടുവിലേക്കായിരുന്നു. എന്നാല്‍ സിനിമയെക്കാളും കാളിദാസിന്റെ പ്രണയകഥയാണ്
സമൂഹ മാധ്യമങ്ങളില്‍ ഇപ്പോൾ നിറഞ്ഞ് നില്‍ക്കുന്നത്. കുറച്ച് നാളുകളായി താരം ഒരു പ്രണയത്തിലാണെന്ന് സൂചന നല്കുന്ന ചില ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. കുടുംബത്തിലേക്ക് അഞ്ചാമത്തെ അംഗം എത്തിയോ എന്ന ചോദ്യം ഉയര്‍ന്നെങ്കിലും ഇതേ കുറിച്ച് ആരും പ്രതികരിച്ചില്ല. ബോട്ടിന് മുകളില്‍ പ്രണയാതുരമായി ഇരിക്കുകയാണ് കാളിദാസും തരിണിയും. കാളിദാസിനെ കെട്ടിപ്പിടിച്ച് സ്നേഹപൂര്‍വ്വമായി ഇരിക്കുന്ന തരിണിയുമായുള്ള ചിത്രം വൈറൽ ആയിരുന്നു
Comments are closed.