നിറവയറിലും വ്യായാമത്തിൽ വിട്ടുവീഴ്ചയില്ല.!! ജിമ്മിൽ നിന്നുള്ള വീഡിയോ പങ്കുവച്ച് കാജൽ അഗർവാൾ.!!

തെന്നിന്ത്യൻ സിനിമ ആസ്വാദകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കാജൽ അഗർവാൾ. ഒട്ടനവധി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ കാജൽ ഒരു സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. സിനിമയിൽ സജീവമായിരിക്കുമ്പോഴാണ് കാജൽ വിവാഹിതയാകുന്നത്. 2020 ഒക്ടോബറിലാണ് കാജലും വ്യവസായിയായ ഗൗതം കിച്‌ലുവും തമ്മിലുള്ള വിവാഹം നടന്നത്.

ഇപ്പോൾ തങ്ങളുടെ ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ വിശേഷങ്ങളെല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരം പോസ്റ്റ് ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും എല്ലാം നിമിഷ നേരം കൊണ്ടാണ് വൈറൽ ആകാറുള്ളത്. ഗർഭകാലത്ത് വ്യായാമം ചെയ്യുക ഏറെ പ്രയാസപ്പെട്ട കാര്യമാണ്

എന്നാൽ ഗർഭകാലത്തും ശരീരത്തിന് നല്ല വ്യായാമം ആവശ്യമാണ് എന്നതാണ് സത്യം. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം സംരക്ഷിച്ച് വേണം വ്യായാമം ചെയ്യാൻ എന്ന് മാത്രം. അത്തരത്തിൽ ഒരു വീഡിയോയാണ് തെന്നിന്ത്യൻ താരം കാജൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഞാൻ എപ്പോഴും വ്യായാമം ചെയ്യാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്.

ഗർഭധാരണം എന്നത് പ്രധാനപ്പെട്ട സമയം തന്നെയാണ്. ഗർഭിണികളായ എല്ലാ സ്ത്രീകളും അവരുടെ ഗർഭകാലത്ത് ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമായി എയ്‌റോബിക്, സ്ട്രെംഗ് കണ്ടീഷനിംഗ് വ്യായാമങ്ങൾ ചെയ്യണമെന്നും താരം വീഡിയോയ്ക്ക് താഴെ കുറിച്ചു. തമന്ന ഉൾപ്പെടെയുള്ള നിരവധി പേരാണ് താരത്തിന്റെ വീഡിയോക്ക് പിന്തുണ നൽകിയിരിക്കുന്നത്.

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Kajal A Kitchlu (@kajalaggarwalofficial)

Comments are closed.