വൈകിട്ട് ചായക്ക് ഒപ്പം നല്ല ഒരു പലഹാരം തയ്യാറാക്കാം കാര അപ്പം.!! Kaara Appam Recipe Malayalam

Kaara appam recipe malayalam..!!!വൈകിട്ട് ചായക്ക് ഒപ്പം നല്ല ഒരു പലഹാരം തയ്യാറാക്കാം കാര അപ്പം എന്നാണ് പേര്. കാര്യം എരിവുള്ള അപ്പം എന്നാണ്, കാര അപ്പത്തിന്റെ അർഥം. നല്ല ക്രിസ്പി ആയിട്ട് കുറച്ച് എരിവുള്ള പലഹാരങ്ങൾ നമുക്ക് പൊതുവേ ഇഷ്ടമാണ് അങ്ങനെ നല്ല എരിവുള്ള ഒരു പലഹാരമാണ് ഇനി ഇവിടെ തയ്യാറാക്കുന്നത് ഈ പലഹാരം,

നല്ല മൊരിഞ്ഞ അപ്പ ചട്നിയുടെ കൂടെ മുക്കി കഴിക്കാൻ പറ്റുന്ന ഈ ഒരു പലഹാരം പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കും ഒരു വെറൈറ്റി പലഹാരവും ഗസ്റ്റ് ഒക്കെ വരുമ്പോൾ കൊടുക്കാൻ വളരെ നല്ലതാണ് എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരം ആണ്‌ ഇത്.

Kaara Appam Recipe Malayalam (2)
Kaara Appam Recipe Malayalam (2)

ചേരുവകൾ പച്ചരി – 1 കപ്പ്‌, തുവര പരിപ്പ് – 1/3കപ്പ്‌, ഉഴുന്ന് പരിപ്പ് -1/4 കപ്പ്‌, ചുവന്ന മുളക് – 5 എണ്ണം, കുരുമുളക് – 1 ടീസ്പൂൺജീരകം -1 ടീസ്പൂൺ, ഉപ്പ് ആവശ്യത്തിന്എണ്ണ -3 ടീസ്പൂൺ, കടുക് -1/2 ടീസ്പൂൺഇഞ്ചി – 2 ടീസ്പൂൺ, ചെറിയ ഉള്ളി -1/2 കപ്പ്‌, പച്ചമുളക് -2 എണ്ണംതേങ്ങ -1/2 കപ്പ്‌, കറി വേപ്പില.പച്ചരിയും പരിപ്പുകളും ജീരകം ഒഴികെ മറ്റു ചേരുവകളും 2 മണിക്കൂർ കുതിർക്കാൻ വയ്ക്കുക. 2 മണിക്കൂറിനു ശേഷം ജീരകവും ചേർത്ത് തരുത്തരുപ്പായി അരച്ചെടുക്കുക.ഒരു പാനിൽ എണ്ണയൊഴിച്ചു കടുകു പൊട്ടിച്ചു മറ്റു ചേരുവകളും കൂടി വഴറ്റി എടുക്കുക. ഈ വഴറ്റിയതിനെ മാവിലേക്കു ചേർത്ത് കൊടുക്കുക. ഇഡ്ലി മാവിന്റെ പരുവത്തിൽ ആയിരിക്കണം മാവ്.ചൂടായ എണ്ണയിൽ തവിയിൽ മാവെടുത്തു എണ്ണയിലേക്ക് ഒഴിച്ചു കൊടുക്കുക. മിതമായ ചൂടിൽ വറുത്തെടുക്കുക.നല്ല എരിവും ടേസ്റ്റും ഉള്ള കാരയപ്പം റെഡി.

ഇത്രയും എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു പലഹാരം ആയിരുന്നു ഇത് വളരെ എല്ലാവർക്കും ഇഷ്ടമാകുന്ന ഒരു സ്വദിൽ ആണ്‌ തയ്യാറാക്കിയിരിക്കുന്നത്… വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ.Video credits : PRABHA’S VEGGIE WORLD

Rate this post

Comments are closed.