പൃഥ്വിയുടെ ഗുണ്ടാ വിളയാട്ടം..! കാപ്പക്ക് കയ്യടിച്ച് പ്രേക്ഷകർ; കാപ്പ സിനിമയുടെ റിവ്യൂ അറിഞ്ഞോ…| Kaapa Movie Review Malayalam

Kaapa Movie Review Malayalam: പ്രിത്വിരാജ് സുകുമാരൻ, ആസിഫ് അലി, അപർണ ബാലമുരളി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളിൽ അവതരിപ്പിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്ത ‘കാപ്പ’ ഇന്ന് തിയേറ്ററുകളിൽ എത്തി. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലും ചേരികളിലും ആധിപത്യം നേടുന്നതിനായി ഗുണ്ടകൾ ഏറ്റുമുട്ടുന്ന പശ്ചാത്തലമാണ് സിനിമ പര്യവേക്ഷണം ചെയ്യുന്നത്. രാത്രികാല ഗുണ്ട സംഘങ്ങളുടെയും അധോലോക മാഫിയകളുടെയും ലോകത്തിന്റെ പശ്ചാത്തലത്തിലാണ് ‘കാപ്പ’ കഥ പറയുന്നത്. പതിവ് ഷാജി കൈലാസ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു കാഴ്ചയാണ് കാപ്പ സമ്മാനിച്ചത് എന്ന് പ്രേക്ഷകർ പറയുന്നു.

നേരത്തെ, ഷാജി കൈലാസും പൃഥ്വിരാജും ഒന്നിച്ച ചിത്രമായിരുന്നു ‘കടുവ’. എന്നാൽ, ‘കടുവ’യിൽ ഷാജി കൈലാസ് തന്റെ സ്ഥിരം ശൈലിയിൽ ആക്ഷൻ രംഗങ്ങൾക്കാണ് പ്രാധാന്യം നൽകിയതെങ്കിൽ, അതിൽ നിന്ന് വ്യത്യസ്തമായി ആക്ഷൻ രംഗങ്ങൾക്കൊപ്പം തന്നെ വളരെ ആഴത്തിലുള്ള ഒരു കഥ പറയുന്ന ചിത്രം കൂടിയാണ് കാപ്പ. കഥാപാത്രങ്ങൾ വളരെ ലളിതമായി തോന്നുമെങ്കിലും, ഓരോ കഥാപാത്രങ്ങൾക്കും അവരുടേതായ വ്യത്യസ്ത കഥകൾ പ്രേക്ഷകരോട് പറയാനുണ്ട് എന്ന് ഫസ്റ്റ് ഡേ ചിത്രം കണ്ട പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. കോട്ട മധു എന്ന കഥാപാത്രത്തെ പൃഥ്വിരാജ് സുകുമാരൻ വളരെ മികച്ച

രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് എന്ന് പ്രേക്ഷകർ പറയുന്നു. ആനന്ദ് എന്ന കഥാപാത്രത്തെ ആസിഫ് അലിയും വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. കോട്ട മധുവിന്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന ജി. ആർ ഇന്ദുഗോപന്റെ എഴുത്ത് പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന അർത്ഥങ്ങൾ സമ്മാനിക്കുന്നതാണ്. വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ജഗദീഷും ചിത്രത്തിൽ ശ്രദ്ധേയമായിരിക്കുന്നു. തിരുവനന്തപുരം ഭാഷയെ അതിന്റെ യഥാർത്ഥ രൂപത്തിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.

ഇത് താരങ്ങളുടെ ഡയലോഗ് ഡെലിവറിയെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. ചിത്രത്തിന്റെ വിഷ്വൽ ഇമ്പാക്ട് പ്രേക്ഷകനെ പിടിച്ചിരിക്കുന്നതാണ് എന്ന് തന്നെ പറയാം. ഏറ്റവും ഒടുവിൽ ഒരു ഷാജി കൈലാസ് ചിത്രത്തിന്റെ ഫീൽ തനിക്ക് ലഭിച്ചു എന്ന് ഓരോ പ്രേക്ഷകനും പറയുമ്പോൾ, അതുതന്നെയാണ് കാപ്പ എന്ന ചിത്രത്തിന്റെ വിജയം. തീർച്ചയായും എല്ലാത്തരം പ്രേക്ഷകരും തിയേറ്ററിൽ തന്നെ ചെന്ന് കണ്ട് എക്സ്പീരിയൻസ് ചെയ്യേണ്ട ഒരു ചിത്രമാണ് കാപ്പ.

Rate this post

Comments are closed.