പപ്പേന്റടുത്ത് പോവാനായിരുന്നോ അമ്മെ 😥😭 എല്ലാവരും അരികിലെത്തി… പക്ഷേ താങ്ങാനാകാതെ ജൂഹി.!!

ഉപ്പും മുളകും എന്ന ഒരൊറ്റ ജനപ്രിയ പരമ്പരയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ജൂഹി റുസ്തഗി. താരത്തിന്റെ ‘അമ്മ കഴിഞ്ഞ ദിവസം അന്തരിച്ച വിവരമെല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഏറെ വേദനയോടു കൂടിയാണ് താരത്തിന്റെ അമ്മയുടെ വിയോഗ വാർത്ത സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയത്.

ശനിയാഴ്ച നടന്ന വാഹനാപകടത്തിൽ ആണ് ജൂഹിയുടെ ‘അമ്മ ഭാഗ്യലക്ഷ്മി മരണപ്പെട്ടത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ജൂഹിയുടെ അമ്മയേയും സഹോദരനേയും മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. സഹോദരൻ നിസാര പരിക്കുകളോട് കൂടി ആശുപത്രയിൽ ചികിത്സയിലാണ്. ജൂഹിക്കു അമ്മയും സഹോദരനും മാത്രമേ ഉണ്ടായിരുന്നുള്ളു.


ഇപ്പോഴിതാ അമ്മയുടെ മരണത്തോട് കൂടി ജൂഹിയും സഹോദരനും ഒറ്റപ്പെട്ടിരിക്കുകയാണ്. ജൂഹിയുടെ അമ്മയുടെ വിയോഗ വാർത്ത അറിഞ്ഞു നിരവധി ആളുകളാണ് ആദരാഞ്ചലികൾ അർപ്പിക്കുന്നതിനായി എത്തിയത്. സംസ്കാരത്തിനായി വീട്ടിൽ കൊടുന്നതിനുശേഷമുള്ള ചിത്രങ്ങളെല്ലാം തന്നെ വികാരഭരിതമായിരുന്നു.

റോവിനും നീലുവമ്മയും കേശുവും എല്ലാം സംസ്കാര ചടങ്ങിൽ പങ്കെടുത്തിരുന്നു. “ന്തിനാ അമ്മ പോയേ.. എനിക്ക് ഇനി ആരാ ഉള്ളേ.. ഇതിനാണോ എല്ലാ ദിവസവും അമ്മ വിളക്ക് വെച്ച് പ്രാര്‍ഥിച്ചേ” എന്നൊക്കെയുള്ള ജൂഹിയുടെ ചോദ്യങ്ങൾ ആരെയും കണ്ണീരണിയിക്കുന്ന ദൃശ്യങ്ങളായിരുന്നു.

Comments are closed.