ജിത്തുവാണ് എല്ലാത്തിനും കാരണം; ജിത്തുവിന്റെയും കാവേരിയുടെയും പ്രണയകഥ പുറത്തായി.! എല്ലാം പുറത്തെടുത്ത് ലക്ഷ്മി…| Jithu And Kaveri Love Story Interviewed By Lakshmi Nakshathra Goes Viral Malayalam

Jithu And Kaveri Love Story Interviewed By Lakshmi Nakshathra Goes Viral Malayalam: മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപരമ്പരയായ മൗനരാഗം സീരിയലിലൂടെ ശ്രദ്ധേയനായ താരമാണ് ജിത്തു വേണുഗോപാൽ. ഒരേസമയം സരയുവിന്‍റെ വരനായ മനോഹറായും ഡോണയുടെ വരനായ വിക്ടറായും അരങ്ങിൽ തകർത്താടുകയാണ് ജിത്തു. സീരിയലിലും ജീവിതത്തിലും വിവാഹവേഷത്തിൽ എത്തിയിരിക്കുകയാണ് ജിത്തു. മൗനരാഗത്തിനു മുൻപ് തന്നെ ഏഷ്യാനെറ്റ് സംപ്രഷണം ചെയ്ത സീതാകല്യാണം എന്ന സീരിയലിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ജിത്തു കഴിഞ്ഞ ദിവസമാണ് വിവാഹിതനായത്. കാവേരിയാണ് ജിത്തുവിന്റെ ഭാര്യ.

ഇരുവരുടേതും ഒരു പ്രണയവിവാഹമായിരുന്നു. ഇപ്പോഴിതാ വിവാഹശേഷം തങ്ങളുടെ രഹസ്യപ്രണയകഥയെക്കുറിച്ച് കാവേരിയും ജിത്തുവും മനസ്സുതുറക്കുകയാണ്. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ടെലിവിഷൻ അവതാരികയായ ലക്ഷ്മി നക്ഷത്രയുടെ യൂ ടൂബ് ചാനലിലും ജിത്തുവും കാവേരിയും അതിഥിയായി എത്തിയിരുന്നു. ചേച്ചിയുടെ ഭർത്താവിന്റെ സുഹൃത്തായിരുന്ന ജിത്തുവിനെ കാവേരി പരിചയപ്പെടുകയും പിന്നീട് ഇരുവരും സുഹൃത്തുക്കളായി മാറുകയും ചെയ്യുകയായിരുന്നു. ആ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി എന്ന് പറയാം.

ജിത്തുവാണ് കാവേരിയോട് തന്റെ പ്രണയം തുറന്നുപറഞ്ഞത്. പിന്നീട് അത് കാവേരിയുടെ വീട്ടുകാരോട് അവതരിപ്പിക്കുകയും ആദ്യമൊക്കെ അവർ വിശ്വസിച്ചില്ലായിരുന്നെങ്കിലും അമ്മയെയും മുത്തശ്ശിയേയും വീഡിയോ കോൾ വഴി പരിചയപ്പെട്ട് അവരുടെ ഇഷ്ടവും പിടിച്ചുപറ്റി. പിന്നെയാണ് ഇരുവരും വിവാഹത്തിലേക്ക് കടന്നത്. ഗംഭീരമായ വിവാഹവിരുന്നിൽ ഒട്ടനവധി സിനിമാ സീരിയൽ താരങ്ങൾ പങ്കെടുത്തു. ലക്ഷ്മി നക്ഷത്ര തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ജിത്തുവിന്റെയും കാവേരിയുടെയും വിശേഷങ്ങൾ പങ്കുവെച്ചത്.

ജിത്തുവിന്റെ ഭാര്യ വളരെ സുന്ദരിയാണെന്നുള്ള ലക്ഷ്മിയുടെ കമന്റിന് ജിത്തു നൽകിയ മറുപടി വളരെ കൗതുകമുള്ളതായിരുന്നു. തനിക്ക് സൗന്ദര്യത്തിനേക്കാൾ വലുത് തന്റെ പാർട്ണറുടെ മനസാണ്, അവൾ എന്നെ എങ്ങനെ മനസ്സിലാക്കുകയും കെയർ ചെയ്യുകയും ചെയ്യുന്നു എന്നതാണ് പ്രധാനം. ഒട്ടേറെ ആരാധകരാണ് കാവേരിക്കും ജിത്തുവിനും ആശംസകളുമായി എത്തിയത്. ഇനിയുള്ള ജീവിതത്തിലും ഈ സന്തോഷവും സ്നേഹവും നിലനിർത്തിക്കൊണ്ടുപോകാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് പ്രേക്ഷകരുടെ കമന്റ്.

Rate this post

Comments are closed.