ഇത് അർഹതക്കുള്ള അംഗീകാരം; ജെ സി ഐ ഇന്ത്യൻ ഔട്ട്സ്റ്റാൻഡിങ് പുരസ്‌കാരം ബേസിൽ ജോസഫിന്.!! JCI Indian Outstanding Award To Basil Joseph Malayalam

JCI Indian Outstanding Award To Basil Joseph Malayalam: മലയാള സിനിമപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട സംവിധായക്കാനാണ് ബേസിൽ ജോസഫ്. ബേസിലിന്റെ സംവിധാനത്തിലിറങ്ങുന്ന സിനിമകളെല്ലാം വലിയ ഹിറ്റായിരുന്നു. സംവിധായകൻ എന്നതിലുപരി മികച്ച ഒരു നടൻകൂടിയാണ് ബേസിൽ ജോസഫ്.ഇപ്പോഴിതാ ജെസിഐ ഇന്ത്യയുടെ ഔട്ട്സ്റ്റാന്റിംഗ് യങ് പേഴ്‌സണ്‍ അവാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ബേസില്‍ ജോസഫ്.അമിതാഭ് ബച്ചന്‍, കപില്‍ ദേവ്, സച്ചിന്‍, പി ടി ഉഷ എന്നിങ്ങനെ നിരവധി ലോകപ്രശസ്തര്‍ കരസ്ഥമാക്കിയ അവാർഡാണ് ഇപ്പോൾ ബേസില്‍ ജോസഫ് സ്വന്തമാക്കിയിരിക്കുന്നത്.

മലയാള സിനിമയിൽ നടൻ സംവിധായകൻ എന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവ നടനു ജെ സി ഐ ഇന്ത്യയുടെ പുരസ്‌കാരം നവംബർ 27ന്ന് NATCON ഉദ്ഘാടന വേദിയില്‍ വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തില്‍ സമ്മാനിക്കും. നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റായി മലയാള സിനിമയിലെത്തിയ ശേഷമാണ് ബേസിൽ സ്വതന്ത്ര സംവിധായകനായത്. എഞ്ചിനീയർ ബിരുദദാരിയായ ബേസിൽ തന്റെ ജോലി ഉപേക്ഷിച്ചാണ് മലയാള സിനിമയിലേക്കെത്തുന്നത്.

യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടനേടിയ ചില ഷോർട്ഫിലിമുക്കളും ബേസിലിന്റെ സംവിധാനത്തിലുണ്ടായതാണ്. ബേസിൽ ആദ്യം സംവിധാനം ചെയ്ത ചിത്രമാണ് കുഞ്ഞിരാമായണം. അതിനു ശേഷം ബേസിൽ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ഗോദ ചിത്രത്തിന് വലിയ പ്രേക്ഷക പ്രീതിയാണ് ലഭിച്ചത്. ബേസിലിന്റെ സംവിധാനത്തിൽ അവസാനമിറങ്ങിയ ചിത്രമാണ് മിന്നൽ മുരളി ബോളിവുഡിൽ വരെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

ബേസിൽ ജോസഫെന്ന നടനിൽ അവസാനം പിറന്ന ചിത്രമാണ് ജയ ജയ ജയ ജയഹേ.ജയ ജയ ജയ ജയഹേയുടെ വിജയവും അവാർഡ് ലഭിച്ചതുമടക്കം വളർച്ചയുടെ പടവുകൾ കയറുക്കയാണ് താരം. ഇതുവരെയായി 40 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ ജയ ജയ ജയ ജയഹേ നേടിയിരിക്കുന്നത്. രാജേഷിനെയും ജയഭാരതിയുടെയും ദാമ്പത്യത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം.

Comments are closed.