Jayaram Birthday : “അപ്പാ.. ജന്മദിനാശംസകള്‍! ലോകത്തിലെ ഏറ്റവും വലിയ റോള്‍ മോഡല്‍ എനിക്കും ഉണ്ട്” ജയറാമിൻറെ പിറന്നാളിന് മകൻ കാളിദാസ് പങ്കുവെച്ച ഹൃദയ സ്പർശിയായ കുറിപ്പ് വൈറൽ.!! | Kalidas Jayaram

മലയാളികളുടെ എക്കാലത്തെയും ഇഷ്ടതാരമാണ് നടൻ ജയറാം. പ്രത്യേകിച്ച് കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനാണ് ജയറാം. മിമിക്രി രംഗത്തു നിന്ന് സിനിമയിലെത്തിയ ജയറാം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടുകയായിരുന്നു. ജയറാമിന്റെ ഭാര്യ നടി പാർവതിയും മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നായിക തന്നെയാണ്.


അച്ഛന്റെയും അമ്മയുടെയും വഴിയെ അഭിനയത്തിലേക്ക് വന്ന താരമാണ് ഇവരുടെ മകൻ കാളിദാസ് ജയറാം. ബാലതാരമായി സിനിമയിലെത്തിയ കാളിദാസ് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം വരെ സ്വന്തമാക്കിയിരുന്നു. പിന്നീട് ‘പൂമരം’ എന്ന ചിത്രത്തിലൂടെ കാളിദാസ് നായകനായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. ഇപ്പോഴിതാ തന്റെ അച്ഛൻ ജയറാമിന്റെ പിറന്നാളിന് ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ്.

ഇന്ന് നടൻ ജയറാമിന്റെ ജന്മദിനമാണ്. സിനിമ ലോകം മുഴുവനും താരത്തിന് സോഷ്യൽ മീഡിയയിലൂടെ പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടിരിക്കുകയാണ്. താരത്തിന്റെ 57 ആം പിറന്നാൾ ആണ് ഇന്ന് സിനിമ ലോകം ആഘോഷമാകുന്നത്. അപ്പയുടെ പിറന്നാളിന് മകൻ കാളിദാസ് പങ്കുവെച്ച കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. “ജന്മദിനാശംസകള്‍, അപ്പാ… ലോകത്തിലെ ഏറ്റവും വലിയ റോള്‍ മോഡല്‍ എനിക്ക് ഉണ്ടെന്ന് മാത്രമല്ല,

നിങ്ങളില്‍ എനിക്ക് ഏറ്റവും നല്ല ഒരു സുഹൃത്തും കൂടി ഉണ്ട്! ഒരു മഹാത്മാവ്! ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു.” എന്നാണ് കാളിദാസ് ജയറാം സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് കാളിദാസ് അപ്പക്ക് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്. അപ്പയുടെ പിറന്നാളിന് മകൾ മാളവിക എന്ന ചക്കിയും ആശംസകൾ നേർന്ന് രംഗത്തെത്തിയിരുന്നു.

Comments are closed.