മുറ്റം നിറയെ മുല്ലപ്പൂകൊണ്ടു നിറയാൻ ഈ ചെറിയ കാര്യങ്ങൾ ചെയ്താൽ മതി; കുറ്റിമുല്ല നിറയെ പൂവിടും.!! Jasmine Farming Tips

Jasmine Farming Tips : മുല്ലപ്പൂ ഇഷ്ടം ഇല്ലാത്തവരായി ആരും തന്നെ കാണില്ല. മുല്ലപ്പൂ ഒക്കെ വീടുകളിൽ വച്ചുപിടിപ്പിക്കുന്നവർ ധാരാളമുണ്ട്. എന്നാൽ ഈ മുല്ല എങ്ങനെയാണ് വളരെ ഭംഗിയായി പൂക്കുന്നതെന്നും നിറയെ ശിഖരങ്ങൾ വരാൻ എന്താണ് ചെയ്യേണ്ടത് എന്നുള്ളതിനെ കുറിച്ച് നോക്കാം.

വേനൽക്കാലം ആകുമ്പോഴേക്കും ആണ് ഏകദേശം ജനുവരി മാസത്തിൽ തൊട്ടാണ് മുല്ല പൂക്കുവാൻ ആയി തുടങ്ങുന്നത്. അതിനുമുമ്പായി ഏകദേശം നവംബർ ഡിസംബർ മാസങ്ങളിൽ നമ്മൾ ഇതിനെ പ്രൂൺ ചെയ്തു കൊടുക്കേണ്ടതുണ്ട്. അതിനായി സോഫ്റ്റ് പ്രൂണിങും ഹാർഡ് പ്രൂണിങും ഉണ്ട്. സോഫ്റ്റ് പ്രൂണിങ് എന്ന് പറയുന്നത് പൂവായി കഴിയുമ്പോഴേക്കും അതിന്റെ ശിഖരങ്ങൾ നുള്ളി മാറ്റുന്നതിനാണ്.

ഹാർഡ് പ്രൂണിങ് എന്നു പറയുന്നത് വലിയ ശിഖരങ്ങൾ എല്ലാം വെട്ടിമാറ്റി ഒരു മിനിയേച്ചർ രൂപത്തിലേക്ക് മാറ്റിയെടുക്കുന്നതിനെ ആണ്. നവംബർ ഡിസംബർ മാസങ്ങളിൽ ഈ രീതിയിൽ പോവുകയാണെങ്കിൽ പിന്നെ വരുന്ന എല്ലാ ശിഘരങ്ങളിലും നിറയെ മുട്ടുകൾ ഉണ്ടായി വരുന്നതായി കാണാം. കുറ്റിമുല്ല കൾ വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യുകയാണെങ്കിൽ നമുക്ക് നല്ല സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കുവാൻ സാധിക്കും.

പ്രൂൺ ചെയ്യുമ്പോൾ പൂ വരുന്നതിൽ നിന്നും രണ്ട് ഇല താഴ്ത്തി വേണം കട്ട് ചെയ്ത് മാറ്റുവാൻ. ചില മുട്ടുകൾ പൂവ് ആവുന്നതിനു മുമ്പ് തന്നെ കരിഞ്ഞു പോകുന്നതായി കാണാം. ഇത് ചെറുപ്പത്തിലേ തന്നെ നീരൂറ്റിക്കുടിക്കുന്ന പുഴുക്കളുടെ ശല്യം മൂലമാണ്. വേപ്പെണ്ണ എമൾഷൻ സ്പ്രേ ചെയ്യുന്നത് ഇവയെ തുരത്താൻ നല്ലതാണ്. വീഡിയോ മുഴുവനായി കാണൂ. Jasmine Farming Tips. Video credit : Deepu Ponnappan

Comments are closed.