കുഞ്ഞു കമ്പു മതി ജമന്തി കാട് പോലെ വളരാൻ.. ചെടികൾക്ക് വേര് കിളിർപ്പിക്കാൻ ഒരു എളുപ്പവിദ്യ 👌👌
പൂച്ചെടികൾ നട്ടുപിടിപ്പുക്കുവാൻ ഇഷ്ടമില്ലാത്തവർ ആരാണുണ്ടായിരിക്കുക അല്ലെ.. പൂക്കളാൽ നിറഞ്ഞു നിൽക്കുന്ന പൂന്തോട്ടം ഏവരുടെയും കണ്ണിന് കുളിർമയേകുന്ന കാഴ്ച്ച തന്നെയാണ്. കൃത്യമായ പരിചരണം സസ്യങ്ങൾക്ക് നൽകുകയാണ് എങ്കിൽ നമ്മുടെ വീടുകളിൽ എളുപ്പത്തിൽ തന്നെ പൂച്ചെടികൾ വളർത്തുവാൻ സാധിക്കും. നമ്മുടെയെല്ലാം പൂന്തോട്ടത്തിലെ ഒരു അലങ്കാര സസ്യമാണ് ജമന്തി.
നിറയെ പൂത്തു നിൽക്കുന്ന ജമന്തി ചെടി ഏറെ മനോഹരമായ ഒരു കാഴ്ച തന്നെയാണ്. വ്യത്യസ്തങ്ങളായ പലഇനം ജമന്തി ചെടികൾ വിപണിയിൽ ലഭ്യമാണ്. ഇവ വലിപ്പത്തിലും ആകൃതിയിലും വ്യത്യാസപ്പെട്ടിരിക്കും. ഒരു ചെറിയ കമ്പ് ജമന്തി ചെടിയുടെ കിട്ടുകയാണെങ്കിൽ അത് വളരെ എളുപ്പത്തിൽ എങ്ങനെയാണ് വേര് പിടിപ്പിക്കുന്നത് എന്നാണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്.
ഒരു ചെറിയ കൊമ്പ് ജമന്തി ചെടി കിട്ടിയാൽ പോലും വളരെ എളുപ്പത്തിൽ നമുക്ക് വേര് പിടിപ്പിക്കാവുന്നതാണ്. ഇതിനായി നമ്മുടെയെല്ലാവരുടെയും വീടുകളിൽ ഉള്ള കറ്റാർവാഴയുടെ ഒരു തണ്ട് മാത്രം മതി. ഇതിനായി ജമന്തിയുടെ കൊമ്പ് ചെരിച്ചു വെട്ടിയശേഷം കറ്റാർവാഴയുടെ ജെൽ അതിൽ തേച്ചു പിടിപ്പിക്കുക. ഇത് മണ്ണിൽ കുത്തിവെക്കാം. വേഗത്തിൽ തന്നെ വേര് പിടിക്കുന്നതായിരിക്കും. ഏതു ചെടിയും ഈ രീതിയിൽ വേര് പിടിപ്പിക്കാവുന്നതാണ്.
കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി LINCYS LINK എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
Comments are closed.