ശർക്കര ശരീരത്തിൽ ഉണ്ടാക്കുന്ന അത്ഭുതകരമായ മാറ്റങ്ങൾ.!! Jaggery Health Tips Malayalam

പണ്ടു കാലം തൊട്ട് തന്നെ നമ്മുടെ ഭക്ഷണ വിഭവങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി ശർക്കരയെ കണക്കാക്കുന്നു. എന്നാൽ പലർക്കും ശർക്കര ഉപയോഗിക്കുന്നു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങളെപ്പറ്റി അറിയുന്നുണ്ടാവില്ല. അതെന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.വേനൽക്കാലത്ത് കൂടുതലായും നിർജലീകരണം ഉണ്ടാകുന്നത് തടയാനായി ശർക്കര നേരിട്ടോ, അല്ലെങ്കിൽ പാനീയമായോ കുടിക്കാവുന്നതാണ്.

രാവിലെ എണീക്കുമ്പോൾ കൂടുതൽ ഊർജ്ജസ്വലത ലഭിക്കാനായി ഒരു കഷ്ണം ശർക്കര കഴിക്കാവുന്നതാണ്. ഇതിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടുതൽ ഉള്ളതു കൊണ്ട് തന്നെ പെട്ടെന്നുള്ള ഊർജ ലഭ്യത ശരീരത്തിൽ ഉറപ്പു വരുത്തുന്നു.സ്ത്രീകളിൽ ആർത്തവത്തിന് മുൻപായി കണ്ടു വരുന്ന PMS പോലുള്ള ലക്ഷണങ്ങളിൽ നിന്നും,ആർത്തവ സമയത്തെ വയറു വേദനയിൽ നിന്നും മോചനം നൽകാൻ അല്പം ശർക്കര കഴിക്കുന്നത് കൊണ്ട് സാധിക്കുന്നതാണ്.

ദഹന സംബന്ധമായ പ്രശ്നങ്ങൾ, മലബന്ധം എന്നിവ ഒഴിവാക്കാൻ,പതിവായി ശർക്കര കഴിക്കുന്നത് കൊണ്ട് സാധിക്കുന്നു. കാരണം ഇത് ദഹന എൻസൈമുകളെ ഉത്തേജിപ്പിച്ച് മലബന്ധം ഇല്ലാതാക്കുന്നതിന് സഹായിക്കും. ശർക്കര പ്രകൃതിദത്ത ഡയൂറുട്ടിക് എന്ന പേരിലാണ് അറിയപ്പെടുന്നത്.അത്യാവശ്യം നല്ല രീതിയിൽ ഉള്ള പോഷകങ്ങളുടെ കലവറയായി ശർക്കര അറിയപ്പെടുന്നു. അതുകൊണ്ടു തന്നെ ഉച്ച ഭക്ഷണത്തിനു ശേഷം ഒരു കഷ്ണം ശർക്കര കഴിക്കുന്നത് പതിവാക്കാം. ചൂട് കാലത്ത് വയർ തണുപ്പിക്കാനായി തുളസിയും ശർക്കരയും ചേർത്ത വെള്ളം കുടിക്കുകയോ,

ശർക്കര ചേർത്ത നാരങ്ങ വെള്ളം കുടിക്കുകയോ ചെയ്യാവുന്നതാണ്. ഇത് ശരീരത്തിന് കൂടുതൽ ഊർജ്ജം നൽകുന്നതിന് സഹായിക്കുകയും ചൂട് മൂലം ഉണ്ടാകുന്ന ക്ഷീണം കുറയ്ക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ശർക്കര കഴിക്കുന്നത് പതിവാക്കുന്നത് കൊണ്ട് ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ ഏറെയാണ്.ശർക്കര ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതോടൊപ്പം അവയുടെ ഗുണങ്ങൾ കൂടി തിരിച്ചറിയുന്നത് തീർച്ചയായും ഉപകാരപ്പെടുന്ന ഒരു കാര്യം തന്നെയാണ്. ഇത് കൂടാതെയും മറ്റ് നിരവധി ഗുണങ്ങൾ ശർക്കരക്കുണ്ട് എന്നതാണ് വസ്തുത.EasyHealth

Rate this post

Comments are closed.