
ഈ ചമ്മന്തി മാത്രം മതി ഒരു പറ ചോറ് ഉണ്ണാനായിട്ട്… നല്ല നാടൻ രീതിയിൽ ഒന്നൊന്നര ചക്കക്കുരു ചമ്മന്തി.!! Jackfruit Seed Chutney Recipe Malayalam
Jackfruit Seed Chutney Recipe Malayalam : നമ്മൾ എല്ലാവരും തന്നെ പല വിധത്തിൽ ഉള്ള ചമ്മന്തി കഴിച്ചിട്ടുണ്ട്. സാധാരണ പന്നിയുടെ കൂടെ ഉപയോഗിക്കുന്ന തേങ്ങ ചമ്മന്തി, ഓയോ ചമ്മന്തി, മാങ്ങാ ചമ്മന്തി, പപ്പട ചമ്മന്തി, ചെമ്മീൻ ചമ്മന്തി. അങ്ങനെ പല തരത്തിൽ ഉള്ള ചമ്മന്തിയെ പറ്റി കേട്ടിട്ടുണ്ട്. ചിലതെങ്കിലും ഒക്കെ രുചിച്ചിട്ടുമുണ്ട്.
എന്നാൽ ഈ ഒരു ചമ്മന്തി ആരും കഴിച്ചിട്ടുണ്ടാവാൻ വഴിയില്ല. ചക്കക്കുരു വച്ചുള്ള ചമ്മന്തിയെ പറ്റിയാണ് പറയുന്നത്. നല്ല നാടൻ രുചിയുള്ള ചക്കക്കുരു ചമ്മന്തി ആണ് താഴെ കാണുന്ന വീഡിയോയിൽ കാണിക്കുന്നത്. ഈ ചമ്മന്തി ഉണ്ടാക്കാനായി ആദ്യം തന്നെ കുറച്ച് ചക്കക്കുരു തൊലി കളയാതെ തന്നെ രണ്ടായി മുറിച്ച് എടുക്കണം. ഇതിനെ ഒരു മൺചട്ടിയിൽ ഇട്ട് നല്ലത് പോലെ വറുത്തെടുക്കണം.
കുറച്ച് തേങ്ങാ ചിരകിയതും വറ്റൽ മുളക് ചുട്ടതും ചുവന്നുള്ളിയും ചക്കക്കുരു വറുത്തതും ഉപ്പും എല്ലാം ചേർത്ത് നല്ലത് പോലെ അരച്ചെടുക്കണം. നല്ല രുചികരമായ ചക്കക്കുരു ചമ്മന്തി തയ്യാർ. തേങ്ങാ ചമ്മന്തി ഉണ്ടാക്കുന്നതിനെ അപേക്ഷിച്ചു നോക്കുമ്പോൾ ജോലി കൂടുതൽ ആണെങ്കിലും രുചിയിൽ മുമ്പൻ തന്നെ ആണ് ഈ ചമ്മന്തി. ചക്കക്കുരു വറുത്തു എടുക്കുന്ന ഒരു ജോലി ആണ് കൂടുതൽ ആയിട്ടുള്ളത്.
ഈ ചമ്മന്തി ഉണ്ടാക്കാൻ വേണ്ട ചേരുവകളെ വ്യക്തമായി മനസിലാക്കാൻ ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവനായും കാണുക. ചേരുവകളെ പറ്റി അറിയാൻ വേണ്ടി മാത്രമല്ല. മറിച്ച് നല്ല നാടൻ രീതിയിൽ പാചകം ചെയ്യുന്ന മനോഹര കാഴ്ചയാണ് ഈ വീഡിയോ. അടുപ്പിൽ വറുത്ത് മുളക് കനലിൽ ചുട്ട് അരകല്ലിൽ അരച്ച് ഒതുക്കി എടുക്കുന്നത് കാണുന്നത് തന്നെ ഈ കാലത്ത് മനോഹരമായ ഒരു ദൃശ്യാനുഭവമാണ്. Video Credit : Village Cooking – Kerala
Comments are closed.