1പച്ചക്കായയും, ചക്ക കുരുവും ഉണ്ടെങ്കിൽ ആരും കൊതിക്കുന്ന രുചിയിൽ 😊👌🏻 ഒരു അടിപൊളി വിഭവം 😋😋 ആരും കൊതിക്കും രുചി.!! Jackfruit Seed And Raw Banana Stir Fry Recipe Malayalam

Jackfruit Seed And Raw Banana Stir Fry Recipe Malayalam : ഉച്ചയ്ക്ക് ചോറിന്റെ കൂടെ നല്ലൊരു കറി മാത്രമല്ല സൈഡ് ഡിഷ്‌ നമുക്ക് നിർബന്ധമാണ്. ചിലപ്പോഴൊക്കെ ഈ സൈഡ് മാത്രം മതി നമുക്ക് ഊണ് കഴിക്കാൻ, അങ്ങനെ വളരെ ഗംഭീരമായിട്ടുള്ള വളരെ നാടൻ വിഭവം ആയിട്ടുള്ള നമ്മുടെ ചക്കക്കുരുവും പച്ചക്കായയും കൊണ്ട് ഒരു വിഭവമാണ് തയ്യാറാക്കുന്നത്. ആവശ്യമുള്ള സാധനങ്ങൾ ചക്കക്കുരു – ഒരു കപ്പ് പച്ചക്കായ -ഒരു കപ്പ് തേങ്ങ -ഒരു കപ്പ്പച്ചമുളക് -രണ്ടെണ്ണംജീരകം –

സ്പൂൺഎണ്ണ – രണ്ടു സ്പൂൺകടുക് – ഒരു സ്പൂൺചുവന്ന മുളക് -രണ്ടെണ്ണംചെറിയ ഉള്ളി -10 എണ്ണം ഉപ്പ് -ആവശ്യത്തിന് കറിവേപ്പില -രണ്ട് തണ്ട്മഞ്ഞൾപൊടി -ഒരു സ്പൂൺവെള്ളം -ഒരു ഗ്ലാസ്. ആദ്യം ചക്കക്കുരു നന്നായി കഴുകി ക്ലീൻ ചെയ്ത് തോലൊക്കെ കളഞ്ഞ് നീളത്തിൽ കട്ട് ചെയ്ത് എടുക്കുക. അങ്ങനെ എടുത്തതിനുശേഷം ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ചക്കക്കുരു കുറച്ചു വെള്ളവും കുറച്ച് മഞ്ഞപ്പൊടിയും ചേർത്ത് അടച്ചുവെച്ച് വേവിക്കുക.

Jackfruit Seed And Raw Banana Stir Fry Recipe Malayalam

ചക്കക്കുരു പകുതി വെന്തുകഴിയുമ്പോൾ അതിലേക്ക് പച്ചക്കായ കട്ട് ചെയ്തതും കൂടി ചേർത്തു കൊടുത്ത് അടച്ചുവെച്ച് വേവിക്കുക. അത് വേകുന്ന സമയത്ത് മിക്സി ജാറിലേക്ക് ചേർത്ത്ജാറിലേക്ക് തേങ്ങ, പച്ചമുളക്, ജീരകം, ചുവന്ന മുളക് ചേർത്ത് നന്നായിട്ട് ഒന്ന് ചതച്ചെടുക്കുക. ചതച്ചെടുത്ത മിസ്സ് കൂടി ചക്കക്കുരു നന്നായി വെന്തുകഴിയുമ്പോൾ അതിലേക്ക് ചേർത്ത് നന്നായി ഇളക്കി ആവശ്യത്തിന് ഉപ്പും ചേർത്ത്, ഒരു തണ്ട് കറിവേപ്പിലയും, ചേർത്ത് വീണ്ടും മിക്സ് ചെയ്ത് യോജിപ്പിച്ച് അടച്ചു വയ്ക്കുക.

കുറച്ചു സമയം കഴിയുമ്പോൾ എല്ലാം പാകത്തിന് വെന്തിട്ടുണ്ടാവും, ഈ സമയം ഇത് മാറ്റിവെച്ചതിനുശേഷം, മറ്റൊരു ചീനച്ചട്ടി വെച്ച് അതിലേക്ക് ഒരു സ്പൂൺ എണ്ണ, കടുക്, ചതച്ച മുളക്, കറിവേപ്പില ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ഇത്രയും ചേർത്ത് നന്നായിട്ട് വറുക്കുക. അത് നന്നായി പാകത്തിന് ആയി കഴിയുമ്പോൾ ചക്കക്കുരു പച്ചക്കായ കൂട്ടിലേക്ക് ചേർത്ത് ഇളക്കി മിക്സ് ചെയ്ത് യോജിപ്പിക്കുക വളരെ രുചികരമായ ഒരു സൈഡ് ഡിഷാണ് ചക്കക്കുരു പച്ചക്കായയും ചേർത്തിട്ടുള്ള ഈ ഒരു വിഭവം.

Rate this post

Comments are closed.