
പഴുത്ത ചക്കയും പാലും ഒരുതവണ ഇങ്ങനെ ചെയ്തു നോക്കണേ.!! Jackfruit Payasam Recipe Malayalam
Jackfruit Payasam Recipe Malayalam : ചക്ക ധാരാളമായി കിട്ടിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണല്ലോ ഇത്. ഈ ഒരു കാലഘട്ടത്തിൽ ചക്കയുള്ള ഒട്ടുമിക്ക വീടുകളിലും പല തരത്തിലുള്ള ചക്ക വിഭവങ്ങൾ തയ്യാറാക്കറ്റ്. അത്തരത്തിൽ എല്ലാവര്ക്കും ഇഷ്ടമായ ഒരു വിഭവമാണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്.
ഇത് തയ്യാറാക്കുന്നതിനായി ആദ്യം തന്നെ നല്ല പഴുത്ത ചക്ക കുരുവെല്ലാം കളഞ്ഞു വൃത്തിയാക്കി എടുക്കുക. ചക്കച്ചുള മിക്സിയുടെ ജാറിലിട്ട് അരച്ചെടുക്കുക. നാല് ഏലക്കായ ചേർത്ത് പഞ്ചസാര പൊടിച്ചെടുക്കുക. ഒരു കാടായി ചൂടാക്കിയശേഷം ഇതിലേക്ക് നെയ്യ് ചേർക്കുക. ഇതിലേക്ക് ബദാം ചേർത്ത് മൂപ്പിക്കുക. ഇതിലേക്ക് കിസ്മിസ് കൂടി ചേർത്ത് നല്ലതുപോലെ മൂപ്പിച്ചു കോരിയെടുക്കുക.
ഈ നെയ്യിലേക്ക് ചക്കച്ചുള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റിയെടുക്കുക. നല്ലതുപോലെ വഴണ്ട് വന്നുകഴിഞ്ഞാൽ ഇതിലേക്ക് അരച്ച് വെച്ച ചക്ക ചേർത്ത് ചൂടാക്കിയശേഷം പൊടിച്ച പഞ്ചസാര ചേർത്ത് ഇളക്കിയെടുക്കുക. പഞ്ചസാര മെൽറ്റ് ആയി വന്നശേഷം തിളച്ചു വന്നാൽ ഇതിലേക്ക് രണ്ടു കപ്പ് പാൽ ചേർക്കാവുന്നതാണ്. പശുവിൻ പാലോ തേങ്ങാ പാലോ ഉപയോഗിക്കാം.
ഒന്നര റ്റേബിൾസ്‌പൂൺ കണ്ടെൻസ്ഡ് മിൽക്ക് ചേർത്ത് ഇളക്കുക. കൂടാതെ നേരത്തെ തയ്യാറാക്കിയ നട്സ് കൂടി ചേർത്ത് മിക്സ് ആക്കിയാൽ കിടിലൻ രുചിയിലുള്ള ചക്ക പായസം റെഡി. തയ്യാറാക്കുന്ന വിധം കൊടുത്താൽ അറിയുന്നതിനായി വീഡിയോ കാണൂ. Video Credit : Ladies planet By Ramshi
Comments are closed.