ചക്കയും കപ്പയും മാങ്ങയും തേങ്ങയുമെല്ലാം ഇനി ഒരു വർഷത്തോളം കേടുകൂടാതെ സൂക്ഷിക്കാം.. പരീക്ഷിച്ചു വിജയിച്ച സൂത്രം ഇതാ.!! Jackfruit Mango storing tips Malayalam

ചില സീസണുകളിൽ മാത്രം ഉണ്ടാകുന്ന ഫലവർഗങ്ങളിൽ ചിലതാണല്ലോ മാങ്ങയും ചക്കയും. ഇവയുടെ കാലം കഴിഞ്ഞതിനു ശേഷം പലപ്പോഴും ഇവയുടെ രുചി ഒന്നറിയാൻ നമ്മളിൽ പലർക്കും ആശയുണ്ടാകുമല്ലോ. എന്നാൽ ഇത്തരക്കാർക്കായി, എങ്ങിനെ ചക്കയും മാങ്ങയും കപ്പയുമെല്ലാം ഒരു വർഷത്തോളം കേടു കൂടാതെ സൂക്ഷിക്കാൻ സാധിക്കുമെന്ന് നമുക്ക് നോക്കാം. ആദ്യമായി പഴുത്ത ചക്കയുടെ ചുള അരിഞ്ഞെടുത്ത ശേഷം

അവയിലെ കുരുവും മറ്റും ഒഴിവാക്കി ക്ലീൻ ആക്കി മാറ്റുക. ശേഷം സിപ് ലോക്ക് ബാഗുകളിൽ ഇവ നിറക്കുകയും ശേഷം അവ ഫ്രീസറിൽ സൂക്ഷിക്കുകയും ചെയ്താൽ ഒരു വർഷത്തോളം യാതൊരു രുചി വ്യത്യാസങ്ങളും ഇല്ലാതെ നമുക്ക് ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ കഴുകി വൃത്തിയാക്കിയ കപ്പ കഷണങ്ങളാക്കി മാറ്റി പ്ലാസ്റ്റിക് കവറുകളിൽ ആക്കി ഫ്രീസറിൽ സൂക്ഷിച്ചാൽ ദീർഘ കാലം

ഇത് കേടുകൂടാതെ ഇരിക്കുന്നതാണ്. മാത്രമല്ല ഇത്തരത്തിൽ സൂക്ഷിച്ച കപ്പ, ഫ്രീസറിൽ നിന്നും എടുത്തു മാറ്റി കുറച്ചു സമയം പുറത്തു വച്ചാൽ പഴയ അതേ രുചിയോടെ തന്നെ പാകം ചെയ്തു കഴിക്കാവുന്നതാണ്. ഈയൊരു രീതിയിൽ മാങ്ങയും നമുക്ക് കൂടുതൽ കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും. നന്നായി പഴുത്ത കേട് ഒന്നുമില്ലാത്ത മാങ്ങ ഇത്തരത്തിൽ സിപ് ലോക്ക് ബാഗുകളിൽ ഫ്രീസറിലാക്കി സൂക്ഷിക്കാൻ സാധിക്കുന്നതാണ്.

ചിരകിയ തേങ്ങ എയർ ടൈറ്റ് കണ്ടെയ്നറിൽ അടച്ചു കൊണ്ട് ഫ്രീസറിൽ സൂക്ഷിച്ചാൽ ഏകദേശം ആറു മാസത്തോളം ഇവ നമുക്ക് കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. Video Credit : Nisha’s Magic World

Comments are closed.