ചക്കക്കുരു തൊലി കളയാൻ ഇനി കത്തി പോലും വേണ്ട.. ചക്കുകുരു കൊണ്ട് ഒരു ഹൽവ ഉണ്ടാക്കിയാലോ! റെസിപി റെഡി.!! Jackfruit Halwa recipe and tips

എല്ലാവരുടെയും വീട്ടിൽ കാണും ചക്ക. ചക്ക കൊണ്ട് നിരവധി വിഭവങ്ങൾ ഉണ്ടാക്കുന്ന തിരക്കിൽ ആയിരിക്കും എല്ലാവരും. എന്നാലിതാ ചക്കക്കുരു കൊണ്ടുള്ള ഒരു ഹൽവയുടെ റെസിപി ആണ് നിങ്ങൾക്ക് പങ്കുവെക്കുന്നത്. ആദ്യം തന്നെ ചക്കക്കുരു നന്നായി വെള്ളത്തിൽ കഴുകുക. എന്നിട്ട് ഒരു കുക്കർ എടുക്കുക, എന്നിട്ട് ചക്കക്കുരു കുറച്ചു വെള്ളം ഒഴിച്ച് കുക്കറിൽ ഇട്ട് പുഴുങ്ങി എടുക്കുക. 5 മിനിറ്റിന്

ശേഷം പുറത്തേക്ക് എടുത്ത് ചക്കക്കുരുവിൻ്റെ തൊലി കൈകൊണ്ട് ഈസി ആയി കളയാം. എന്നിട്ട് തൊലി കളഞ്ഞ ചക്കകുരുവും കുറച്ചു ശർക്കര വെള്ളവും കൂട്ടി മിക്സിയിൽ ഇട്ട് അടിച്ചെടുക്കുക. ആദ്യം ഒരു ഗ്ലാസ് ശർക്കര വെള്ളം കൂട്ടി അടിക്കുക, പിന്നീട് ബാക്കി ശർക്കര വെള്ളം കൂടി ഒഴിച്ച് അടിച്ചെടുക്കുക. ഇനി നല്ലവണ്ണം അറഞ്ഞ ചക്കകുരു , ശർക്കര മിക്സ് ഒരു പാനിൽ ഒഴിക്കുക. അത് ചൂടാക്കുക, അതിലേക്ക് കുറച്ച് നെയ്യ് ഒഴിക്കുക,

എന്നിട്ട് നന്നായി ഇളക്കുക. തുടർന്ന് കുറച്ചു ഏലക്കായ പൊടി കൂടി ഇടുക. ഇനി നന്നായി ഇളക്കുക, നന്നായി ഇളക്കിയാൽ മാത്രമേ നല്ല രീതിയിൽ രുചി കിട്ടുകയുള്ളൂ, അല്ലെങ്കിൽ അടിയിൽ പിടിക്കാനും സാധ്യത ഉണ്ട്. ഇതിലേക്ക് 2-3 സ്പൂൺ അരിപ്പൊടി കൂടി വേണമെങ്കിൽ ഇടാം, പക്ഷേ അതിലേക്ക് തേങ്ങാ പാൽ കൂടി ചേർക്കേണ്ടി വരും. ഇനി നന്നായി ഇളക്കിയ , കുറുകിയ മിശ്രിതം ഒരു വട്ട പാത്രത്തിലേക്ക് മാറ്റി ഒരു ഒന്നര മണിക്കൂർ

നേരം ചൂടാറാൻ വെക്കുക. നല്ലവണ്ണം ചൂടാറി കഴിഞ്ഞാൽ ചക്കകുരു ഹൽവ റെഡി.വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Malappuram Thatha Vlog by ridhu എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.