ചക്ക കേടാകാതെ സൂക്ഷിക്കാനും വെളിഞിൽ കളയാനും ഒരുഗ്രൻ ടിപ്പ്.. ഇങ്ങനെ ചെയ്താൽ കുട്ടികൾക്ക് പോലും ചക്ക വൃത്തിയാക്കാം.!! Jackfruit tips
ചക്ക ഒരുപാട് കിട്ടുന്ന ഒരു സമയമാണിത്, അതുകൊണ്ട് തന്നെ നമ്മുടെ വീടുകളിൽ ചക്ക, ചക്കക്കുരു വിഭവങ്ങൾ സാധാരണമാണ്. എന്നാൽ ചക്കക്കാലം കഴിഞ്ഞാലും ചക്കയും ചക്കക്കുരുവും ഒക്കെ കേടുകൂടാതെ സൂക്ഷിക്കാനുള്ളതും കയ്യിൽ പറ്റുന്ന ചക്കയിലെ വെളിഞ്ഞിൽ കളയാനുമുള്ള രണ്ടു ടിപ്പുകൾ ആണ് നിങ്ങളെ പരിചയപ്പെടുത്തുന്നത്. ആദ്യമായി ചക്ക നന്നാക്കുമ്പോൾ കയ്യിലും കത്തിയിലും വെളിച്ചെണ്ണ പുരട്ടുക.
എന്നിട്ട് ചക്ക ചെറിയ കഷ്ണങ്ങൾ ആയി മുറിച്ച് മുകളിലെ മടലിൻ്റെ ഭാഗവും താഴെ ഉള്ള ആവശ്യമില്ലാത്ത ഭാഗവും മുറിച്ച് മാറ്റുക. സൂക്ഷിച്ചു വെക്കാനുള്ള ചക്കയുടെ മുകളിലെ മടലിൻ്റെ ഭാഗം ചേർത്ത് കട്ട് ചെയ്യാതെ ഇരിക്കാൻ ശ്രദ്ധിക്കുക. ഇനി ചക്ക കുരു കളഞ്ഞ് എടുക്കുക. മടലിൻ്റെ ഭാഗം കളയാതെ സൂക്ഷിക്കുക. അടുത്തതായി ഒരു സിബ് ലോക്ക് കവറിലേക്ക് കുരു കളഞ്ഞ് ചക്ക ഇടുക. കുത്തിനിറച്ച് ഇടാതെ സൂക്ഷിക്കുക. എന്നിട്ട് കവറിലെ

എയർ കളഞ്ഞ് ഫോൾഡ് ചെയ്ത് ഫ്രീസർ ൽ എടുത്ത് വെക്കുക. ഈ ചക്ക ഫ്രീസറിൽ മാസങ്ങളോളം ഇരിക്കും. ഇതേപോലെ ചക്ക കണ്ടെെനറിലും ഇട്ട് സൂക്ഷിക്കാം. ഇനി കത്തിയിലുള്ള വേളിഞ്ഞിൽ എങ്ങനെ പെട്ടന്ന് കളയാം എന്ന് നോക്കാം. ആദ്യമായി ചക്ക നന്നക്കിയ കത്തി നന്നായി ചൂടാക്കുക. ഇനി ന്യൂസ് പേപ്പർ വച്ച് തന്നെ കത്തി തുടച്ചാൽ വൃത്തിയായി കിട്ടും. വളരെ എളുപ്പത്തിൽ തന്നെ ഇങ്ങനെ വെളിഞ്ഞില് കളയാം. ഇങ്ങനെ ചെയ്താൽ
കത്തിയുടെ മൂർച്ച പോകും എന്ന സംശയം ഉള്ളവർക്ക് ഒരു സെറാമിക് കപ്പിൻ്റെ അടിഭാഗം മാത്രം ഉപയോഗിച്ച് കത്തിയുടെ മൂർച്ച കൂട്ടാവുന്നതാണ്. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Ansi’s Vlog എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
Comments are closed.