ഇറച്ചി കറി മാറി നിൽക്കും ചക്ക കൂഞ്ഞും ചക്കകുരു കറി 😋👌 രുചിയൂറും ചക്ക വിഭവം 👌👌 Jack Fruit Seeds – Jackfruit Core Curry Recipe

ഇപ്പോൾ നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഒന്നാണല്ലോ ചക്ക. ചക്ക ഉപയോഗിച്ച് വ്യത്യസ്തമായ വിഭവങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ട്. അത്തരത്തിൽ കുഞ്ഞൻ ചക്കകൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കുന്ന ഒരടിപൊളി റെസിപി നമുക്കിവിടെ പരിചയപ്പെടാം. ഇന്ന് തന്നെ ട്രൈ ചെയ്തു നോക്കൂ. ഇത് തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്.

 • ആവശ്യമായ ചേരുവകൾ
 • ചക്കക്കൂഞ്ഞ്
 • ചക്കക്കുരു
 • ഉള്ളി -200 ഗ്രാം
 • തേങ്ങാ കൊത്ത്
 • പച്ചമുളക്-3
 • മല്ലിപ്പൊടി-4 ടീസ്പൂൺ
 • മുളകുപൊടി -4 ടീസ്പൂൺ
 • മഞ്ഞപ്പൊടി -അര ടീസ്പൂൺ
 • ഉപ്പ്
 • എണ്ണ
 • പെരുംജീരകം ഒരു ടീസ്പൂൺ
 • കുരുമുളക്- മുക്കാൽ ടീസ്പൂൺ
 • പട്ട -2
 • തക്കോലം-1

ഈ ഒരു കറി ഉണ്ടെങ്കിൽ വേറെ ഒരു കറിയും വേണ്ട എന്ന് മാത്രമല്ല ഒരു പറ ചോറുണ്ണും. ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിനായി ആദ്യം തന്നെ ചക്കകൂഞ്ഞും, ചക്കക്കുരുവും ചെറുതായി അരിഞ്ഞ ശേഷം കഴുകി വൃത്തിയാക്കുക. തേങ്ങാക്കൊത്ത്, ചെറിയഉള്ളി, പച്ചമുളക്, തുടങ്ങിയവയും ചെറുതായി അരിഞ്ഞെടുക്കണം. ചട്ടി ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് തേങ്ങാകൊത്ത് ചേർത്ത് വഴറ്റി, ചെറിയുള്ളിയും പച്ചമുളകും ചേർക്കുക.

കറിവേപ്പിലകൂടി ചേർത്ത് നന്നായി വഴറ്റണം. മുളകുപൊടി, മല്ലിപ്പൊടി ചേർത്ത് വഴറ്റിയശേഷം ചെറുതായി അരിഞ്ഞ് മാറ്റി വെച്ച ചക്കക്കുരു, ചക്കയുടെ കൂഞ്ഞ് എന്നിവയും മഞ്ഞൾപ്പൊടിയും ചേർക്കുക. ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് മൂടിവയ്ക്കുക.ശേഷം ചെയ്യേണ്ടത് എന്തൊക്കെ എന്നറിയുവാൻ വീഡിയോ കാണൂ.. കൂടുതൽ വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. Video Credit : Village Cooking – Kerala

Rate this post

Comments are closed.