
Jack fruit Flour Sambaram Recipe Malayalam : എന്തൊക്കെ സംഭാരം കഴിച്ചിട്ട്ച ഉണ്ട് പക്ഷെ ഇതു വളരെ സ്പെഷ്യൽ തന്നെ ആണ്, ചക്ക പൊടി ചേർത്ത്ഒരു സംഭാരം കുടിച്ചിട്ടുണ്ടോ, പ്രമേഹം നിയന്ത്രിക്കാൻ കഴിവുള്ള ഈ സംഭാരത്തെ പറ്റി അറിഞ്ഞില്ലെങ്കിൽ നഷ്ടം തന്നെയാണ്. സാധാരണ സംഭാരം എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ്, ദഹനത്തിനും അതുപോലെതന്നെ നമ്മുടെ ശരീരം ഒന്ന് ഫ്രഷ് ആവാൻ ഒക്കെ സംഭാരം കുടിക്കാറുണ്ട് എന്നാൽ ചക്കപ്പൊടി ചേർത്തിട്ടുള്ള ഒരു സംഭാരം
അങ്ങനെ കേട്ടിട്ട് പോലും ഉണ്ടാവില്ല അല്ലേ. ചക്ക നമ്മുടെ ശരീരത്തിന് വളരെ നല്ലതാണ് പ്രമേഹം നിയന്ത്രിക്കാനുള്ള കഴിവ് ചക്കയ്ക്ക് ഒത്തിരിയുണ്ട്, ചക്കകലമാകുമ്പോൾ കുറച്ച് ഉണക്കി പൊടിച്ചു വച്ചു കഴിഞ്ഞാൽ നമുക്ക് എല്ലാ ദിവസവും പലതരം വിഭവങ്ങൾ തയ്യാറാക്കി കഴിക്കാവുന്നതാണ്. അങ്ങനെയുള്ള ചക്കപ്പൊടി കൊണ്ട് വളരെ രുചികരും ഹെൽത്തിയും ആയിട്ടുള്ള ഒരു സംഭാരമാണ് തയ്യാറാക്കുന്നത്. അതുമാത്രമല്ല ഈ സംഭാരത്തിനു വേറെ കുറച്ച്
പ്രത്യേകതകൾ കൂടിയുണ്ട്.സാധാരണ സംഭാരം തയ്യാറാക്കുന്ന പോലെയല്ല. കുറച്ചു കൂടുതൽ ചേരുവകൾ കൂടി ഇതിലേക്ക് ചേർക്കുന്നുണ്ട്ഇതിനായി വേണ്ടത് ചെറുനാരങ്ങയുടെ ഇല രണ്ടെണ്ണം ആവശ്യമുണ്ട്, അതിനുശേഷം അതിലേക്ക് കാന്താരി മുളക്, ഇഞ്ചി, കറിവേപ്പില, തക്കാളി, ചക്കപ്പൊടി, ആവശ്യത്തിന് ഉപ്പ്, ആവശ്യത്തിന് വെള്ളം, അതുപോലെ കട്ട തൈരും ആണ് വേണ്ടത്. ചെറുനാരങ്ങയുടെ ഇലയും, കാന്താരിമുളകും, ഇഞ്ചിയും, കറിവേപ്പിലയും, നന്നായിട്ട് ചതച്ചെടുക്കുക. ചതച്ച ശേഷം ഒരു മൺചട്ടിയിലേക്ക് ഇവ ചേർത്ത് കൊടുക്കുക.
അതിലേക്ക് തക്കാളി അരച്ച പേസ്റ്റ് ആക്കിയത് അഞ്ചു സ്പൂണും, അതിന്റെ ഒപ്പം തന്നെ ചക്കപ്പൊടിയും, ആവശ്യത്തിന് വെള്ളവും കട്ട തൈരും, ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.വളരെ രുചികരവും ഹെൽത്തിയുമാണ് ഈ സംഭാരം. ഒരു വീട്ടിൽ ഒരു പ്രമേഹ രോഗിയെങ്കിലും ഈ ഒരു കാലഘട്ടത്തിൽ കാണാറുണ്ട്, പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന വളരെ രുചികരവും ഹെൽത്തിയും ആയിട്ടുള്ള ഒന്നാണ് ചക്കപ്പൊടി ചേർത്തുള്ള ഈ സംഭാരം.Video credits : Srees veg menu.
Comments are closed.