Instant Rava Appam Recipe Malayalam : റവയപ്പം കഴിച്ചിട്ടുണ്ടോ? അരി ഇടാൻ മറന്നുപോകുന്ന അവസരങ്ങളിൽ നമുക്ക് എളുപ്പത്തിലും രുചികരമായും ഉണ്ടാക്കാൻ സാധിക്കുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് വിഭവമാണ് ഇത്. അരമണിക്കൂറിനുള്ളിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും എന്നതാണ് ഈ സൂപ്പർ ടേസ്റ്റി അപ്പത്തിന്റെ പ്രത്യേകത. വറുത്തത് വറുക്കാത്തതോ ആയ റവ ഉപയോഗിച്ച് ഈ അപ്പം ഉണ്ടാക്കാം. ആദ്യമായി ഒന്നര കപ്പ് വറുത്ത റവ എടുക്കുക. ഇനി ഒരു കപ്പ് വെള്ളം
എടുക്കുക. ശേഷം ഒരു മിക്സിയുടെ ജാറിൽ അരക്കപ്പ് വെള്ളം ഒഴിച്ച ശേഷം അതിലേക്ക് റവ ഇടുക. ശേഷം ചിരകിയ തേങ്ങ ചേർക്കുക. ഇനി ഒന്നര സ്പൂൺ പഞ്ചസാര ചേർക്കുക. ഉപ്പുപൊടി ചേർക്കുക. മുക്കാൽ ടീസ്പൂൺ ഇൻസ്റ്റന്റ് ഈസ്റ്റ് ചേർക്കുക. ശേഷം രണ്ടല്ലി ചുവന്ന ഉള്ളി ചേർക്കുക. ഉള്ളിയുടെ രുചി ഇഷ്ടമില്ലാത്തവർ ഇത് ചേർക്കേണ്ടതില്ല. ഇനി 3 ടേബിൾ സ്പൂൺ ഗോതമ്പ് പൊടി കൂടി അതിലേക്ക് ചേർക്കുക. വെള്ളം കൂടി അതിലേക്ക്
ഒഴിച്ച് ഒന്ന് സ്പൂൺ ഉപയോഗിച്ച് മിക്സ് ചെയ്തു നോക്കുക. ശേഷം ഒരു കപ്പ് വെള്ളം കൂടി അതിലേക്ക് ഒഴിക്കുക. വീണ്ടും സ്പൂൺ ഉപയോഗിച്ച് ഒന്നുകൂടി മിക്സ് ചെയ്യുക. ശേഷം നല്ല തരികളൊന്നുമില്ലാതെ പേസ്റ്റ് പരുവത്തിൽ മിക്സിയിൽ നന്നായി അരച്ചെടുക്കുക. അരച്ച് എടുക്കുമ്പോൾ വെള്ളം കുറവാണെങ്കിൽ വീണ്ടും ഒഴിച്ചു കൊടുക്കണം. അരച്ചെടുത്ത മാവ് അരമണിക്കൂർ റസ്റ്റ് ചെയ്യാൻ വെക്കുക. അരമണിക്കൂറിന് ശേഷം മാവ് പുളിച്ചു പൊന്തി
ഇരിക്കുന്നത് കാണാം. ഇനി ഒരു തവ ചൂടാക്കി അതിലേക്ക് കോരിയൊഴിച്ച് ചുട്ടെടുക്കുക. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Meetu’s Kitchen Temple Land എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
Comments are closed.