വെറും 5 മിനിറ്റിൽ ഇൻസ്റ്റന്റ് പാലപ്പം.!! അരി കുതിർക്കണ്ട തലേ ദിവസം അരച്ചും വെക്കേണ്ട; അരിപ്പൊടി കൊണ്ട് പഞ്ഞി പോലെ സോഫ്റ്റായ പാലപ്പം.!! Instant Palappam Recipe

Instant Palappam Recipe : നമ്മുടെയെല്ലാം വീടുകളിൽ പ്രഭാതഭക്ഷണത്തിന് തയ്യാറാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും പാലപ്പം. മിക്കപ്പോഴും പാലപ്പം ഉണ്ടാക്കാൻ തലേദിവസം തന്നെ പ്ലാൻ ചെയ്യാറുണ്ടെങ്കിലും അരി കുതിർത്താനും അരയ്ക്കാനുമെല്ലാം മിക്കപ്പോഴും മറന്നു പോകുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ അരി കുതിർത്താതെയും, അരിപ്പൊടി ഉപയോഗിച്ച് നല്ല സോഫ്റ്റ് പാലപ്പം എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്നതാണ്.

അതിന് ആവശ്യമായ കാര്യങ്ങൾ എന്തൊക്കെയാണെന്ന് വിശദമായി മനസ്സിലാക്കാം. അരിപ്പൊടി ഉപയോഗിച്ച് പാലപ്പം തയ്യാറാക്കാനായി ആദ്യം തന്നെ രണ്ട് കപ്പ് അളവിൽ പൊടി ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക. ശേഷം ഒരു ടീസ്പൂൺ അളവിൽ ഇൻസ്റ്റന്റ് യീസ്റ്റും, ഒരു കപ്പ് അളവിൽ ചോറും, മധുരത്തിന് ആവശ്യമായ പഞ്ചസാരയും ചേർത്ത് ഒന്ന് മിക്സ് ചെയ്യുക. തേങ്ങ ഇഷ്ടമാണെങ്കിൽ അതും ഈ ഒരു സമയത്ത് ചേർത്തു കൊടുക്കാവുന്നതാണ്.

ഈയൊരു കൂട്ടിലേക്ക് വെള്ളം കുറേശ്ശെയായി ഒഴിച്ച് ഒന്ന് മിക്സ് ചെയ്തെടുത്ത ശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് ഒട്ടും തരിയില്ലാത്ത രീതിയിൽ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം മാവിന്റെ കൺസിസ്റ്റൻസി നോക്കി വെള്ളം ആവശ്യമെങ്കിൽ ഒഴിച്ചു കൊടുക്കാവുന്നതാണ്. പിന്നീട് മാവ് ഫെർമെന്റ് ചെയ്യാനായി ഒന്നര മണിക്കൂർ നേരം മാറ്റിവയ്ക്കാം. ഈയൊരു സമയം കൊണ്ട് മാവ് നല്ല രീതിയിൽ പുളിച്ചു പൊന്തി വന്നിട്ടുണ്ടാകും.

ആപ്പം ഉണ്ടാക്കുന്നത് തൊട്ടു മുൻപായി ആപ്പത്തിലേക്ക് ആവശ്യമായ ഉപ്പു കൂടി ചേർത്ത് ഇളക്കുക. ശേഷം അപ്പച്ചട്ടി അടുപ്പത്ത് ചൂടായി വരുമ്പോൾ ഒരു കരണ്ടി അളവിൽ മാവോഴിച്ചു വട്ടത്തിൽ ചുറ്റിച്ചെടുക്കുക. രണ്ട് മിനിറ്റ് നേരം അടച്ചുവെച്ച് വേവിക്കുമ്പോൾ തന്നെ നല്ല സോഫ്റ്റ് പാലപ്പം റെഡിയായി കിട്ടുന്നതാണ്. വളരെ രുചികരമായ സോഫ്റ്റ് ആപ്പം തയ്യാറാക്കാനായി അരിപ്പൊടി ഈയൊരു രീതിയിൽ ചെയ്തു നോക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Instant Palappam Recipe Video Credit : Rithus Food World

Comments are closed.