പോലീസ് വേഷത്തിൽ ഞെട്ടിക്കാൻ വീണ്ടും കലാഭവൻ ഷാജോൺ, ഉത്തരം തേടിയിറങ്ങി അപർണ ബാലമുരളി.!! ഇനി ഉത്തരം ചിത്രത്തിൻറെ ടീസർ പുറത്ത്.!! Ini Utharam – Official Teaser | Aparna Balamurali

അപർണ ബാലമുരളി, കലാഭവൻ ഷാജോൺ എന്നിവ കേന്ദ്രകോലാപാത്രത്തിൽ എത്തുന്ന ‘ഇനി ഉത്തരം’ എന്ന ചിത്രത്തിൻറെ നിഗൂഢതകൾ നിറഞ്ഞ ടീസർ പുറത്തിറക്കി. സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയപ്പോൾ തന്നെ വളരെ മികച്ച പ്രതികരണമായിരുന്നു സിനിമ പ്രേമികൾക്കിടയിൽ നിന്നും ലഭിച്ചിരുന്നത്. പോലീസുകാർക്കൊപ്പം ആശങ്കയോടെ നിൽക്കുന്ന നായികയായിരുന്നു പോസ്റ്ററിൽ തിളങ്ങി നിന്നിരുന്നത്.

അപർണ ബാലമുരളി, കലാഭവൻ ഷാജോൺ, ചന്ദ്രനാദ് എന്നിവരെ ഉൾപ്പെടുത്തി പുറത്തിറങ്ങിയ പോസ്റ്ററിനും ഇപ്പോൾ നിഗൂഢതകൾ നിറച്ചുകൊണ്ട് പുറത്തിറങ്ങിയിരിക്കുന്ന ടീസറിനും വളരെ മികച്ച പ്രതികരണം തന്നെയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വരുൺ, അരുൺ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം രവിചന്ദ്രനാണ് നിർവഹിച്ചിരിക്കുന്നത്. രഞ്ജിത്ത് ഉണ്ണി തിരക്കഥയും സംഭാഷണവും എഴുതുന്ന ചിത്രത്തിൽ വിനായക

ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കിയിരിക്കുന്നു. പൊള്ളാച്ചി കേന്ദ്രീകരിച്ചാണ് ചിത്രത്തിൻറെ ചിത്രീകരണം കൂടുതലും നടന്നിരിക്കുന്നത്. ഈ ചിത്രത്തിൻറെ ലൊക്കേഷനിൽ വച്ചാണ് ദേശീയ അവാർഡ് നേടിയ അപർണ ബാലമുരളിയെ അനുമോദിച്ചുള്ള വിജയ ആഘോഷങ്ങൾ നടന്നത്. എല്ലാ ചോദ്യങ്ങൾക്കും ഒരു ഉത്തരംമുണ്ട് എന്നതാണ് ചിത്രത്തിൻറെ ടാഗ് ലൈനായി അണിയറ പ്രവർത്തകർ നൽകിയിരിക്കുന്നത്. പോലീസുകാരിലൂടെ പറഞ്ഞു പോകുന്ന ഒരു കുറ്റകൃത്യത്തിന്റെ കഥയാണിത്

എന്ന് ടീസർ വ്യക്തമാക്കുന്നു. വിവിധ ഭാവങ്ങളിലുള്ള അപർണ ബാലമുരളിയായിരുന്നു ചിത്രത്തിൻറെ പോസ്റ്ററിൽ നിറഞ്ഞുനിന്നിരുന്നത്. മന്ദഹാസത്തിൽ നിന്ന് വശങ്ങളിലേക്ക് നോക്കിയാൽ രൗദ്രഭാവവും ദീന ഭാവവും കാണാം എന്ന നിലയിലായിരുന്നു അണിയറ പ്രവർത്തകർ പോസ്റ്റർ പുറത്തിറക്കിയിരുന്നത്. ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൻറെ ടീസറിൽ പോലീസ് വേഷത്തിൽ എത്തുന്ന കലാഭവൻ ഷാജോണും തിളങ്ങിനിൽക്കുന്നു. ദൃശ്യം മുതൽ നിരവധി പോലീസ് വേഷങ്ങൾ ചെയ്ത് കയ്യടി നേടിയിട്ടുള്ള കലാഭവൻ ഷാജോണിന്റെ മറ്റൊരു വേറിട്ട പോലീസ് വേഷം ചിത്രത്തിൽ കാണാൻ കഴിയും എന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ.

Comments are closed.