ഓംകാറിനെ കാണാൻ ഇന്ദ്രജിത്തും ആസിഫും എത്തി; പൊന്നോമനക്ക് കൈ നിറയെ സമ്മാനങ്ങളുമായി സുഹൃത്തുക്കൾ…| Indrajith, Asifali And Arjun Ashokan Visit Narain Home To See Omkaar Malayalam
Indrajith, Asifali And Arjun Ashokan Visit Narain Home To See Omkaar Malayalam: തന്റെ 15മത്തെ വിവാഹ വാര്‍ഷിക ദിനത്തിൽ ആണ് ജീവിതത്തിലെ അതീവ സന്തോഷകരമായ ഒരു വാര്‍ത്ത പങ്കുവെച്ച് തെന്നിന്ത്യന്‍ നടന് നരേന് എത്തിയത്. താരം ആരാധകരോട് അന്ന് വെളിപ്പെടുത്തിയത് വീണ്ടും അച്ഛനാകാന്‍ പോകുന്നതിന്റെ സന്തോഷമാണ്. പ്രേക്ഷകർക്കും ആഹ്ളാദം പകരുന്നതായിരുന്നു ആ വാർത്ത. ‘പതിനഞ്ചാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന ഈ സ്പെഷ്യല്‍ ദിവസത്തില്‍ കുടുംബത്തിലേക്ക് ഒരു പുതിയ അംഗത്തെ കൂടി ഞങ്ങള്‍ കാത്തിരിക്കുകയാണ് എന്ന സന്തോഷം പങ്കുവെയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ നരേന് അന്ന് കുറിച്ചത്.
മഞ്ജുവുമായി നരേന്റെ വിവാഹം 2007ലായിരുന്നു. ഇവര്‍ക്ക് 15 വയസ് പ്രായമുള്ള തന്മയ എന്നൊരു മകളുണ്ട്. മലയാളികള്‍ക്ക് ജയരാജ് സംവിധാനം ചെയ്ത ഫോർ ദി പീപ്പിൾ എന്ന ചിത്രത്തിലൂടെ പ്രിയങ്കരനായ നരേന് തമിഴിലും ശ്രദ്ധ പതിപ്പിച്ചു. അടുത്തിടെ ഇറങ്ങിയ കമല്ഹാസന് ചിത്രം വിക്രത്തിലും നരേന് മികച്ച പ്രകടനം കാഴ്ചവച്ചു. ഇനി പുറത്തിറങ്ങാനുള്ള ചിത്രം കൈതി 2 ആണ്. നവംബറിൽ മകൻ പിറന്ന സന്തോഷവും നരേൻ പങ്കുവെച്ചിരുന്നു. സിനിമാ സുഹൃത്തുക്കൾ അടക്കം നിരവധി പേർ പതിനഞ്ച് വർഷങ്ങൾക്ക് ശേഷം നരേന് വീണ്ടുമൊരു

കുഞ്ഞ് പിറന്നപ്പോൾ ആശംസകൾ നേർന്ന് എത്തിയിരുന്നു. മകന് താരം നൽകിയിരിക്കുന്ന പേര് ഓംകാർ നരേൻ എന്നാണ്. ഇപ്പോൾ നരേൻ പങ്കുവെച്ചിരിക്കുന്നത് ജൂനിയർ നരേനെ കാണാൻ താരത്തിന്റെ അടുത്ത സുഹൃത്തുക്കൾ വന്ന സന്തോഷമാണ്. നരേന്റെ രണ്ടാമത്തെ കുഞ്ഞിനെ കാണാനും സന്തോഷം പങ്കുവെക്കാനുമെത്തിയത് ക്ലാസ്മേറ്റ്സ് അടക്കമുള്ള സിനിമകളിൽ നരേനൊപ്പം അഭിനയിച്ചിട്ടുള്ള ഇന്ദ്രജിത്ത് സുകുമാരൻ, ആസിഫ് അലി, അർജുൻ അശോകൻ എന്നിവരാണ്.
നരേൻ, ഇന്ദ്രജിത്ത് സുകുമാരന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്. നരേന്റെ മുരളിയും ഇന്ദ്രജിത്തിന്റെ പയസും ക്ലാസ്മേറ്റ്സ് സിനിമയെ ഇഷ്ടപ്പെടുന്നവരുടെ ഏറ്റവും പ്രിയപ്പെട്ട രണ്ട് കഥാപാത്രങ്ങളാണ്.അച്ചുവിന്റെ അമ്മ, റോബിന്‍ഹുഡ്, മിന്നാമിന്നിക്കൂട്ടം, അയാളും ഞാനും തമ്മില്‍, ക്ലാസ്മേറ്റ്സ്, ഒടിയന്, കൈദി തുടങ്ങിയ സിനിമകളിലൂടെ തെന്നിന്ത്യൻ സിനിമാ ലോകത്തെ തിരക്കേറിയ താരമായി നരേൻ മാറി.
Comments are closed.