പാകിസ്ഥാൻ ടീമിനെ ഇന്ത്യ പേടിച്ചു 😱 കാരണം ചൂണ്ടികാട്ടി മുൻ താരം.!!

ട്വൻ്റി ട്വൻ്റി ലോകകപ്പിൽ ഇന്ത്യ പാകിസ്താനെ നേരിട്ടത് തോൽക്കും എന്ന ഭയത്തോടെ ആണെന്ന് മുൻ പാകിസ്താൻ താരം ഇൻസമാം ഉൾഹഖ്. ക്രിക്കറ്റിലെ എക്കാലത്തെയും ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം ക്രിക്കറ്റ് പ്രേമികൾ വളരെ ആവേശത്തോടെയാണ് നോക്കിക്കണ്ടത്. വർഷങ്ങൾക്ക് ശേഷം ഇത്തരമൊരു മത്സരം വന്നത് ഇന്ത്യ പാകിസ്താൻ ക്രിക്കറ്റ് ആസ്വാദകരെ ഒരുപോലെ ആവേശത്തിലാഴ്ത്തി.


ടൂർണമൻ്റിന് മുന്നേ തകർപ്പൻ ഫോമിലായിരുന്ന ഇന്ത്യ പാകിസ്ഥാന് മുന്നിൽ ദയനീയ തോൽവി ഏറ്റുവാങ്ങുന്നതാണ് കണ്ടത്. ഈ തോൽവിക്ക് ശേഷം പല താരങ്ങളും സോഷ്യൽ മീഡിയയിൽ അടക്കം വിമർശനങ്ങൾ ഏറ്റുവാങ്ങി. ടൂർണമെൻ്റ് അവസാനിച്ച് ദിവസങ്ങൾക്ക് ശേഷം പുതിയ ആരോപണവുമായി വന്നിരിക്കുകയാണ് ഇൻസമാം. പാകിസ്ഥാനെ ഇന്ത്യ ശരിക്കും പേടിച്ചിരുന്നതായും ഇത് കളിയുടെ തുടക്കത്തിൽ കോഹ്‌ലിയുടെ സംസാരത്തിൽ പ്രതിഫലിച്ചതായും ഇൻസമാം പറയുന്നു.

പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം വളരെ ആത്മവിശ്വാസത്തോടെ സംസാരിച്ചപ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ്റെ വാക്കുകളിൽ ഭയം ആയിരുന്നുവെന്ന് ഇൻസമാം പറഞ്ഞു. ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യക്കെതിരെ പാകിസ്താൻ്റെ ആദ്യ ജയമായിരുന്നു ഇത്. ഇന്ത്യയും പാകിസ്ഥാനും ഇതുവരെ പതിമൂന്ന് തവണ ഏറ്റുമുട്ടിയപ്പോൾ പന്ത്രണ്ട് തവണയും വിജയം ഇന്ത്യക്കൊപ്പം ആയിരുന്നു. ഞങ്ങൾ ചരിത്രം തിരുത്തുമെന്ന് ടൂർണമെൻ്റിന് മുന്നേ ബാബർ അസം അവകാശപ്പെട്ടിരുന്നു. കളിയുടെ തുടക്കത്തിൽ തന്നെ ഇന്ത്യക്ക് വിക്കറ്റുകൾ നഷ്ടമായി.

ഓപ്പണർ രോഹിത് ശർമയും ലോകേഷ് രാഹുലുമോക്കെ പേടിയോടെയാണ് പാകിസ്താൻ ബൗളർമാരെ നേരിട്ടത് എന്ന് ഇൻസമാം പറയുന്നു. ഓപ്പണർമാർ മാത്രമല്ല ഇന്ത്യൻ ടീമിലെ മുഴുവൻ പേരും സമ്മർദ്ദത്തോടെയാണ് കളിച്ചിരുന്നത് എന്ന് അദ്ദേഹം അവകാശപ്പെടുന്നു. ആദ്യ മത്സരത്തിൽ പാകിസ്താനെതിരെയുള്ള പത്ത് വിക്കറ്റ് തോൽവി ഇന്ത്യയെ സമ്മർദ്ദത്തിലാക്കി. ന്യൂസിലൻഡിനെതിരായ തൊട്ടടുത്ത മത്സരത്തിലും ഇന്ത്യ തോൽവി ഏറ്റുവാങ്ങി. പിന്നീടുള്ള മത്സരങ്ങൾ വിജയിച്ചിരുന്നു എങ്കിലും സെമി ഫൈനലിലേക്ക് യോഗ്യത നേടാൻ അത് മതിയാകുമായിരുന്നില്ല.

Comments are closed.