
ഇത് ഒരു പിടി ഇട്ട് നോക്കൂ.!! തെങ്ങ് നിറയെ കായിക്കുന്നത് കാണാം; ഇങ്ങനെ ചെയ്‌താൽ തെങ്ങിൽ ചെല്ലി വരില്ല.!! Increase coconut production
Increase coconut production : തെങ്ങിന് ഒത്തിരി വളങ്ങൾ ഇട്ടാലും അതൊക്കെ പ്രയോജനപെടണം എന്നില്ല. തെങ്ങിനു വേണ്ടത് കറക്ട് സമയങ്ങളിൽ ഉളള കെയർ ആണ്. തെങ്ങ് പെട്ടന്ന് കായിക്കാനുളള വഴി നോക്കാം. തെങ്ങിന് എപ്പോഴും വേണ്ടത് ബാലൻസ്ഡ് ആയിട്ടുള്ള ഒരു ഫെർട്ടിലൈസർ ആണ്. ഇതിനെ എൻ പികെ എന്നു പറയുന്നു ഇത് നല്ല ഒരു ഫെർട്ടിലൈസർ ആണ്. ഇതിൽ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം ഉണ്ട്.
ഇത് വാങ്ങി ഇടുന്നത് തെങ്ങ കായിക്കാനും വളരാനും വളരെ നല്ലതാണ്. ഏറ്റവും ചീപ്പ് ആയി കിട്ടുന്ന ഫെർട്ടിലൈസർ ആണ് ഉപ്പ്. കല്ലുപ്പ് ആണ് ആവശ്യം. ഉപ്പിൽ ഉള്ള സോഡിയം ക്ലോറൈഡ് ഇട്ട് കഴിഞ്ഞാൽ നല്ല ഒരു മൈക്രോ ന്യൂട്രിയൻ്റ് ആണ്. തെങ്ങിന് നല്ല പ്രോട്ടീൻ കൊടുക്കേണ്ടത് ആവശ്യമാണ്. തെങ്ങിൻ്റെ കൊതുമ്പ് ഇടയ്ക്ക് മാറ്റി കൊടുക്കണം . ഇല്ലെങ്കിൽ തെങ്ങിന് ചെല്ലി ശല്യം ഉണ്ടാകും. 6 മാസം പ്രായമുളള തെങ്ങിന് 150ഗ്രാം ഉപ്പ് ആണ് ചേർക്കേണ്ടത്.
ഒന്നര വർഷത്തിൽ ഇതിൻ്റെ അളവ് കൂട്ടാം. 4 വർഷം ആയത് ആണെങ്കിൽ ഒന്നര കിലോ ഉപ്പ് ചേർക്കാം. ഉപ്പ് ചേർക്കുമ്പോൾ തെങ്ങിൻ്റെ വേരിൻ്റെയും തണ്ടിൻ്റെയും അടുത്ത് ഇടാതെ കുറച്ച് മാറി ഇടുക. ഉപ്പ് ഇടുമ്പോൾ നല്ല വെള്ളം ഒഴിക്കണം. മഴക്കാലത്ത് വെള്ളം കെട്ടികിടക്കാതെ ശ്രദ്ധിക്കുക. ഇല്ലെങ്കിൽ ഇതിന്റെ വേര് ചീയും.തെങ്ങിന് ജൈവവളങ്ങൾ,പച്ചിലവളങ്ങൾ ഇവ ചേർക്കാം. ശീമക്കൊന്നയുടെ ഇല ഒരു നല്ല വളം ആണ്.
ഇതിൽ ധാരാളമായി നൈട്രജൻ കാണപ്പെടുന്നു. ചിലവും വളരെ കുറവാണ്. വേനൽക്കാലത്ത് നല്ല രീതിയിൽ പുത ഇട്ട് കൊടുക്കണം. മഴക്കാലത്ത് ആണ് തൈകൾ വെക്കാൻ നല്ലത്.എല്ലുപൊടി ഇടുന്നത് വളരെ നല്ലതാണ്. ചെല്ലി ശല്യം ഒഴിവാക്കാൻ പാറ്റഗുളിക നന്നായി പൊടിച്ച് തെങ്ങിൻ്റെ ചുവട്ടിൽ ഇടാം. ഇത് പോലെ എളുപ്പത്തിൽ തെങ്ങിനെയും മറ്റ് ചെടികളെയും സംരക്ഷിക്കാം. Increase coconut production Video Credit : 𝓛𝓲𝓷𝓬𝔂𝓼 𝓛𝓲𝓷𝓴
Comments are closed.