ഈ ഒരു സൂത്രം ചെയ്താൽ ഇനി ഒരു വർഷത്തേക്കുള്ള പുളി 2 വർഷം ഉപയോഗിച്ചാലും തീരില്ല! ഈ രഹസ്യം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും!! Imli Storage Tips
Imli Storage Tips : അടുക്കള പണികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിച്ച് നോക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അവയിൽ പലതിനും ഉദ്ദേശിച്ച റിസൾട്ട് ലഭിക്കാറില്ല എന്നതാണ് മറ്റൊരു സത്യം. അടുക്കള ജോലികളിൽ തീർച്ചയായും ഉപകാരപ്പെടുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ചെറിയ ഉള്ളി പെട്ടെന്ന് വൃത്തിയാക്കി എടുക്കാനും, ക്ലീൻ ചെയ്യുമ്പോൾ കണ്ണിൽനിന്ന് വെള്ളം വരുന്നത് ഒഴിവാക്കാനുമായി അല്പനേരം വെള്ളത്തിൽ ഇട്ടു വയ്ക്കാവുന്നതാണ്. ഇതേ രീതിയിൽ തന്നെ വെളുത്തുള്ളിയും കുറച്ചുനേരം വെള്ളത്തിൽ ഇട്ടുവച്ച ശേഷം
തോല് കളയുകയാണെങ്കിൽ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി സാധിക്കും. കടയിൽ നിന്നും കൂടുതലായി പുതിനയില വാങ്ങിക്കൊണ്ടു വരുമ്പോൾ അവ പെട്ടെന്ന് കേടായി പോകുന്നത് ഒരു പതിവായിരിക്കും. എന്നാൽ കൂടുതൽ നാൾ ഇല യാതൊരു കേടും കൂടാതെ സൂക്ഷിക്കാനായി തണ്ടിൽ നിന്നും ഇല മാത്രം നുള്ളിയെടുത്ത് ഒരു എയർ ടൈറ്റ് ആയ കണ്ടെയ്നറിൽ സൂക്ഷിച്ചു വച്ചാൽ മതി. ഇങ്ങനെ ചെയ്യുമ്പോൾ ഇല പെട്ടെന്ന് എടുത്ത് ഉപയോഗിക്കാനും സാധിക്കുന്നതാണ്. ഉപ്പിട്ട് വയ്ക്കാത്ത പുളി പെട്ടെന്ന് എടുക്കുമ്പോൾ കുതിർത്താൻ വളരെ പാടായിരിക്കും.
അത്തരം സാഹചര്യങ്ങളിൽ പുളി പേസ്റ്റ് രൂപത്തിൽ സൂക്ഷിക്കുകയാണെങ്കിൽ ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാവുന്നതാണ്. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഇളം ചൂടുള്ള വെള്ളമെടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ഉപ്പിട്ട് നല്ലതുപോലെ അലിയിപ്പിച്ചെടുക്കുക. ശേഷം പുളി നല്ലതുപോലെ വെള്ളത്തിൽ മുക്കിയെടുത്ത ശേഷം മറ്റൊരു പാത്രത്തിലേക്ക് ഇടുക. ഈയൊരു പുളി കൈ ഉപയോഗിച്ച് നല്ലതുപോലെ പേസ്റ്റ് രൂപത്തിൽ ആക്കി എടുക്കുക. അതിനുശേഷം ഉപയോഗപ്പെടുത്തുകയാണെങ്കിൽ പുളി കൂടുതൽ നേരം വെള്ളത്തിൽ ഇട്ട് കുതിർത്താതെ തന്നെ ഉപയോഗിക്കാനായി സാധിക്കുന്നതാണ്.
പച്ചമുളക് അരിയുമ്പോൾ കയ്യിൽ നീറൽ ഉണ്ടാകാതിരിക്കാൻ അല്പം തണുത്ത പാലെടുത്ത് കയ്യിൽ തടവിയ ശേഷം മുറിച്ച് ഉപയോഗിക്കാവുന്നതാണ്. എന്നാൽ തണുത്ത പാൽ തന്നെ ഉപയോഗിക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. എങ്ങനെ എന്നറിയുന്നതിനായി വീഡിയോ കാണൂ.. വീഡിയോയിൽ ഇതിനെക്കുറിച്ച് വിശദമായി പറഞ്ഞു തരുന്നുണ്ട്. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യുവാനും ഷെയർ ചെയ്യുവാനും മറക്കരുതേ. ഒപ്പം ബെൽ ഐക്കൺ ഇനേബിൾ ചെയ്യൂ. Video Credit :Video Credit : Sruthi’s Vlog
Comments are closed.