ഇത് മാജിക് വാട്ടർ; മുഖ സൗന്ദര്യം വീണ്ടെടുക്കാം.. ഈ ഒരൊറ്റ കാര്യം അറിഞ്ഞാൽ മതി.!! How To Use Rose Water To Restore Facial Beauty Malayalam
How To Use Rose Water To Restore Facial Beauty Malayalam: ഒന്ന് നിന്നേ ഫേസ് പാക്ക് ഉണ്ടാക്കാൻ പോവുകയാണോ? ദാ, ഇതും കൂടി ഒന്ന് ചേർത്തു നോക്കൂ. മുഖം വെട്ടിത്തിളങ്ങുന്നത് കാണാം. സൗന്ദര്യവർധക വസ്തുക്കളിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നാണ് റോസ് വാട്ടർ.നല്ല ശുദ്ധമായ, ഒരുപാട് ഗുണങ്ങൾ ഉള്ള, രാസവസ്തുക്കൾ വളരെ കുറവുള്ള ഒരു സൗന്ദര്യവർധക ഉത്പന്നമാണ് റോസ് വാട്ടർ. നമ്മുടെ ചർമ്മത്തിനെ സംരക്ഷിക്കാൻ കഴിവുള്ള റോസ് വാട്ടർ ഒട്ടു മിക്ക ക്രീമുകളിലും ലോഷനിലും അടങ്ങിയിട്ടുണ്ടാവും.
ആന്റി – ബാക്റ്റീരിയൽ പ്രോപ്പർട്ടി ഉള്ള റോസ് വാട്ടർ നമ്മുടെ ചർമ്മത്തിലെ ബാക്റ്റീരിയൽ ഇൻഫെക്ഷനെ വളരെ ഫലപ്രദമായി തടയുന്ന ഒന്നാണ്. നമ്മുടെ ചർമ്മത്തിലെ മുറിവുകൾ, മറ്റു കേടുപാടുകൾ ഒക്കെ ഉള്ളിടത്ത് റോസ് വാട്ടർ വച്ച് കഴുകിയാൽ നല്ല വ്യത്യാസം അനുഭവപ്പെടും.റോസ് വാട്ടറിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ് നമ്മുടെ ചർമ്മത്തിലെ സ്ട്രെസ്സിനെ കുറച്ചിട്ട് പുതിയ സെല്ലിന്റെ വളർച്ചയെ സഹായിക്കും.

ഈ ആന്റി ഓക്സിഡന്റ് ആക്ടിവിടിയെ പറ്റി കൂടുതലായി അറിയാൻ വീഡിയോ കാണാം.ഫ്രിഡ്ജിൽ ഇരിക്കുന്ന റോസ് വാട്ടർറിൽ പഞ്ഞി മുക്കി കണ്ണിന് ചുറ്റും, കക്ഷത്തിൽ ഒക്കെ തുടച്ചു വൃത്തിയാക്കാൻ ഉപയോഗിക്കാം. നമ്മുടെ കൺതടത്തിൽ വയ്ക്കുന്നതും ഗുണം ചെയ്യും.തൃഫലചൂർണം, മഞ്ചിഷ്ടം എന്നിവ ഓരോ സ്പൂൺ എടുത്ത് റോസ് വാട്ടറും കൂടി ഒഴിച്ച് ഫേസ് പാക്ക് ആയി ഉപയോഗിക്കാം.
15 മിനിറ്റ് മാറ്റി വച്ചിട്ട് മുഖത്തഴിടാം. മുഖക്കുരു, അലർജി മുതലായവയ്ക്ക് ഒരുപാട് ഗുണം ചെയും. അതു പോലെ തന്നെ തുടയിടുക്കിലെയും കക്ഷത്തിലെയും ദുർഗന്ധം, ഇൻഫെക്ഷൻ എന്നിവയ്ക്ക് 4 ടീസ്പൂൺ റോസ് വാട്ടറിൽ ഒരു നാരങ്ങാനീര് പിഴിഞ്ഞൊഴിച്ചു തേച്ച് പിടിപ്പിച്ചിട്ട് സോപ്പ് കൊണ്ട് തേച്ച് കഴുകാം.ഇതു പോലെ ഒരു പാട് ഉപയോഗങ്ങൾ ഉള്ള റോസ് വാട്ടറിനെ പറ്റി കൂടുതൽ അറിയാൻ വീഡിയോ മുഴുവനായും കാണാം. Video Credit:Dr Visakh Kadakkal
Comments are closed.