കറന്റ് ബില്ല് കുറക്കാം !!! ഒരല്പം ശ്രദ്ധ മതി…How To Reduce Electricity Bill/Tips and Tricks Malayalam

നിത്യ ജീവിതത്തിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് വൈദ്യുതി. വൈദ്യുതിയില്ലാത്ത ഒരു ദിവസത്തെപ്പറ്റി നമുക്ക് ചിന്തിക്കാനേ കഴിയില്ല. കേരളത്തിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നത് വീട്ടാവശ്യത്തിനാണ്. വൈദ്യുതി കാര്യക്ഷമതയോടെ ഉപയോഗിച്ചാൽ വൈദ്യുതി ലാഭിക്കാം. കറന്റ് ബില്ല് കുറക്കുക എന്നത് മിക്ക വീട്ടുകാരുടെയും ആഗ്രഹമാണെങ്കിലും പലപ്പോഴും അത് സാധിക്കാറില്ല.

പലർക്കും കറന്റ് ബില്ല് കുറക്കാൻ എന്തൊക്കെ ചെയ്യാമെന്ന് അറിയാമെങ്കിൽ പോലും അത് ചെയ്യാൻ വിട്ടു പോകും. എന്നാൽ ഇനി പറയാൻ പോവുന്ന കാര്യങ്ങൾ എല്ലാവരും കൃത്യമായി ചെയ്യുകയാണെങ്കിൽ നമുക്ക് വീട്ടിലെ കറന്റ് ബില്ല് ഈസിയായി കുറക്കാം. ദിവസേന നമ്മൾ ചെയ്യുന്ന ഒരു കാര്യമാണ് മൊബൈൽ ഫോൺ ചാർജ് ചെയ്യുക എന്നത്.

എന്നാൽ പലപ്പോഴും ചാർജ് ചെയ്ത ഫോൺ ചാർജറിൽ നിന്നും മാറ്റുമ്പോൾ സ്വിച്ച് ഓഫ് ചെയ്യാൻ നാം പലപ്പോഴും മറക്കാറുണ്ട്. അങ്ങനെ വരുമ്പോൾ ചാർജർ വഴി കറന്റ് പ്രവഹിച്ചു കൊണ്ടേയിരിക്കും. ഇത് കറന്റിന്റെ അമിത ഉപയോഗത്തിനും ബില്ല് കൂടുന്നതിനും കാരണമാകും. അപ്പോൾ സ്വിച്ച് ഓഫ് ചെയ്യുക എന്നതാണ് ആദ്യത്തെ ടിപ്പ് അത് പോലെ തന്നെ ടീവി ഓഫ് ചെയ്യുമ്പോളും റിമോട്ട് മാത്രം ഓഫ് ചെയ്യാതെ സ്വിച്ച് കൂടെ ഓഫ് ചെയ്യാൻ ശ്രദ്ധിക്കുക.

മിക്ക വീടുകളിലും കൂടുതൽ കറന്റ് ചിലവാവുന്നത് ഫ്രിഡ്ജിൽ നിന്നായിരിക്കും. ഫ്രിഡ്ജിൽ അമിതമായി സാധനങ്ങൾ കുത്തി നിറച്ചു വെക്കുന്നത് കറന്റിന്റെ അമിത ചിലവിനു കാരണമാകും. അത് പോലെ തന്നെ ഫ്രിഡ്ജ് വെക്കുമ്പോൾ ഭിത്തിയിൽ നിന്നും രണ്ട് ഇഞ്ച് അകലത്തിൽ വെക്കാൻ ശ്രദ്ധിക്കുക. ഇത്തരത്തിൽ കറന്റ് ബില്ല് കുറക്കാനുള്ള മറ്റു മാർഗങ്ങൾ അറിയണ്ടേ!!! വീഡിയോ പോയി കണ്ടോളൂ….video credit : Sabeenas Homely kitchen

Rate this post

Comments are closed.