മഴക്കാലത്തു അരി ഉണക്കാനും പൊടിക്കാനും ഒരു എളുപ്പവഴി.. ഈ ഒരു രീതി ട്രൈ ചെയ്തു നോക്കൂ, ഉപകാരപ്പെടും തീർച്ച.!! How to make rice flour at home Malayalam

How to make rice flour at home Malayalam :

നമ്മുടെ വീടുകളിലും താമസ സ്ഥലങ്ങളിലും പ്രാതൽ ഭക്ഷണമായി അരിപ്പൊടി കൊണ്ടുള്ള വിഭവങ്ങൾ ആയിരിക്കുമല്ലോ പലപ്പോഴും നാം തയ്യാറാക്കാറുള്ളത്. നൈസ് പത്തിരി ആയാലും പുട്ട് ആയാലും വളരെ നല്ല രീതിയിൽ പൊടിച്ചെടുത്ത പൊടിയാണ് നമുക്ക് ആവശ്യമുള്ളത്. എന്നാൽ പലപ്പോഴും പ്രത്യേകിച്ച് മഴക്കാലത്ത്, അരി കഴുകി ഉണക്കാനും അവ പൊടിപ്പിക്കാനും തെല്ലൊന്നുമല്ല വീട്ടമ്മമാർ ബുദ്ധിമുട്ടാറുള്ളത്.

എന്നാൽ ഈ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതെ തന്നെ നമ്മുടെ വീട്ടിനുള്ളിൽ തന്നെ എങ്ങനെ ചിലവൊന്നുമില്ലാതെ കുറഞ്ഞ സമയത്തിനുള്ളിൽ പത്തിരിക്കും പുട്ടിനുമുള്ള പൊടി ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം. ആദ്യമായി ആവശ്യമുള്ള പച്ചരിയോ ചാക്കരിയോ കഴുകിയെടുത്തു കൊണ്ട് വെള്ളത്തിൽ നന്നായി കുതിർത്ത് വെക്കുക. ഇത്തരത്തിൽ തലേന്ന് രാത്രി കുതിർത്തു വെച്ച അരി പിറ്റേന്ന് രാവിലെ വീണ്ടും നന്നായി കഴുകുകയും

നമ്മുടെ വീടുകളിലെ തീൻമേശകൾക്ക് മുകളിലോ മറ്റോ ആയി കോട്ടൻ തുണി വിരിച്ചുകൊണ്ട് അരി പരത്തി വെക്കുകയും ചെയ്യുക. തുടർന്ന് അരിയിലെ നനവ് മാറിയശേഷം നമ്മുടെ വീടുകളിൽ ഉള്ള മിക്സിയുടെ ചെറിയ ജാറുകളിൽ ഇവ കുറേശ്ശെ പൊടിച്ചെടുത്താൽ നല്ല കിടിലൻ പുട്ട് ഉണ്ടാക്കാനുള്ള അരിപ്പൊടി തയ്യാർ. മാത്രമല്ല പൊടിച്ചെടുത്ത ശേഷമുള്ള ചെറിയ ചൂട് പോയതിനു ശേഷം ഇവ എയർ ടൈറ്റ് കണ്ടെയ്നറിൽ ഫ്രിഡ്ജിനുള്ളിൽ

സൂക്ഷിക്കാവുന്നതാണ്. പത്തിരിക്കുള്ള പൊടിയാണ് വേണ്ടതെങ്കിൽ വലിയ ജാറിൽ ഇവ പൊടിച്ചെടുക്കുകയും ശേഷം നന്നായി വറക്കുകയും ചെയ്താൽ ഒരു മാസത്തിൽ കൂടുതൽ കാലം ഇവ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്നതാണ്. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. Video Credit : Thoufeeq Kitchen

Comments are closed.