വെറും 5 മിനിറ്റ് കൊണ്ട് രണ്ടു മാസത്തേക്കുള്ള കറ്റാർവാഴ ജെൽ വീട്ടിൽ ഉണ്ടാക്കാം; വെറും 10 രൂപ ചിലവിൽ മുടിയും മുഖവും തിളങ്ങും കറ്റാർവാഴ ജെൽ വെറും 5 മിനിറ്റ് കൊണ്ട്.!! How To Make Aloe Vera Gel at Home
How To Make Aloe Vera Gel at Home : നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു സസ്യമാണ് കറ്റാർവാഴ. അതുകൊണ്ടു തന്നെ ഇന്ന് മിക്ക വീടുകളിലും ഒന്നോ രണ്ടോ തണ്ട് കറ്റാർവാഴയെങ്കിലും വളർത്തുന്ന രീതിയും ഉണ്ടായിരിക്കും. മുടിയുടെ വളർച്ചയ്ക്കും സൗന്ദര്യവർദ്ധക വസ്തുവായുമെല്ലാം കറ്റാർവാഴ വളരെയധികം ഉപയോഗിച്ചു വരുന്നുണ്ട്. അത്തരത്തിൽ മുഖത്ത് ഉപയോഗിക്കാവുന്ന ഒരു കറ്റാർവാഴ ജെൽ എങ്ങിനെ
വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു ജെൽ തയ്യാറാക്കാനായി നല്ല വലിപ്പമുള്ള കറ്റാർവാഴയുടെ തണ്ടു നോക്കി തന്നെ എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.എന്നാൽ മാത്രമാണ് ഉദ്ദേശിച്ച അളവിൽ ജെൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുകയുള്ളൂ. തണ്ട് പറിച്ചെടുത്ത ശേഷം അത് ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് നല്ല തണുത്ത വെള്ളത്തിലേക്ക് ഇട്ടുവയ്ക്കണം.
എന്നാൽ മാത്രമാണ് അതിലെ കറയെല്ലാം പോയി കിട്ടുകയുള്ളൂ. കറ പോയില്ലെങ്കിൽ അത് ഉപയോഗിക്കുമ്പോൾ ചൊറിച്ചിൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കുറച്ചുനേരം വെള്ളത്തിൽ ഇട്ടുവച്ച കറ്റാർവാഴയുടെ കഷ്ണങ്ങൾ എടുത്ത് ആദ്യം രണ്ട് ഭാഗവും കട്ട് ചെയ്ത ശേഷം പ്രധാന ഭാഗങ്ങളിലെ പച്ച നിറമെല്ലാം പൂർണ്ണമായും കളയാനായി ശ്രദ്ധിക്കണം. ശേഷം അത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് വെള്ളത്തിന്റെ രൂപത്തിൽ അരച്ചെടുക്കുക. അധികം ഉപയോഗിക്കാത്ത അരിപ്പ വീട്ടിലുണ്ടെങ്കിൽ
അത് ഉപയോഗിച്ച് അരച്ചെടുത്ത നീരെല്ലാം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ശേഷം അതിലേക്ക് രണ്ട് വിറ്റാമിൻ ഈ ടേബ്ലറ്റ് കൂടി പൊട്ടിച്ച് ഒഴിക്കാവുന്നതാണ്. ഇനി കടയിൽ നിന്നും കിട്ടുന്ന അതേ രൂപത്തിലുള്ള ജെൽ ആണ് ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ മറ്റൊരു പാത്രത്തിൽ അല്പം ജലാറ്റിൻ,റോസ് വാട്ടർ എന്നിവ മിക്സ് ചെയ്ത ശേഷം കറ്റാർവാഴയുടെ മിക്സ് ഒഴിച്ചു കൊടുക്കാവുന്നതാണ്. ഇത് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി വയ്ക്കുമ്പോൾ തന്നെ നല്ല കട്ടിയുള്ള കറ്റാർവാഴ ജെൽ റെഡിയായി കിട്ടുന്നതാണ്. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്. Video Credit : Devus Creations
Comments are closed.