പണം മുടക്കാൻ തയ്യാറുണ്ടോ.!! എങ്കിൽ ഇതാ 10000 സ്ക്വയർ ഫീറ്റിൽ 6 സെന്റ് സ്ഥലത്ത് ആധുനിക ആഡംബര സൗധം.!! House On 6 Floor In 6cent

6 സെന്റ് സ്ഥലത്ത് ഇത്രയും വലിയ ഒരു വീട് ഒരുക്കാൻ പറ്റുമോ? പറ്റും എന്ന് കാണിച്ചു തന്നിരിക്കുകയാണ് ഈ ആഡംബര സൗധം. അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കിയതാണ് ഈ വീട്. പണം നോക്കാതെ ഒരു വീടൊരുക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ ഈ വീടൊരുക്കാം. 10000 സ്ക്വയർ ഫീറ്റിൽ ആണ് ഈ വീട് ചെയ്തിരിക്കുന്നത്.6 നിലകളിലായാണ് ഈ വീട്ഒരുക്കിയിരിക്കുന്നത്. ആറ് ബെഡ്റൂമുകൾ ആണ് വരുന്നത് ഓരോ ബെഡ്റൂമും പ്രൗഢഗംഭീരമായി തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്.

ഓരോ റൂമിലും ടിവി യൂണിറ്റ് ഉൾപ്പെടെ വളരെ ലക്ഷ്വറി ആയി തന്നെ നിർമ്മിച്ചിരിക്കുന്നു. എല്ലാ റൂമുകളും അറ്റാച്ച്ഡ് ബാത്റൂം ആണ് വരുന്നത്. അലൽമാരകളും മറ്റു അറേഞ്ച്മെന്റ്കളും എല്ലാം അത്യാധുനികം തന്നെ. കിച്ചൺ വളരെ വിശാലമാണ്.പിങ്ക് നിറത്തിലുള്ള റോസ് ഗോൾഡ് ഷെയ്ഡിലാണ് കിച്ചൺ കൊടുത്തിരിക്കുന്നത്. ഓരോ നില കളിലേക്ക് പോകുന്നതിനു വേണ്ടിയും ലിഫ്റ്റ് അറേഞ്ച് ചെയ്തിട്ടുണ്ട്. ഗസ്റ്റ് ബെഡ് റൂമുകൾക്ക് വേണ്ടി പ്രത്യേകമായി മിനി കിച്ചൺ സെറ്റ് ചെയ്തിരിക്കുന്നു.

ഗ്രൗണ്ട് ഫ്ലോറിൽ തന്നെ സ്വിമ്മിംഗ് പൂൾ ഉണ്ട്. എല്ലാ റൂമുകളിലും ടെലിവിഷൻ ഉണ്ട്.കൂടാതെ കോമൺ ആയി വലിയൊരു ടെലിവിഷൻ യൂണിറ്റ് കൂടി സെറ്റ് ചെയ്തിരിക്കുന്നു. ഏറ്റവും വലിയ ആകർഷണം എന്ന് പറയുന്നത് ഹോം തിയേറ്റർ ആണ്. കുടുംബത്തിലെ എല്ലാവർക്കും ഒന്നിച്ചിരുന്ന് കാണാൻ കഴിയുന്ന തരത്തിലുള്ള വലിയൊരു തിയേറ്റർ അറേഞ്ച് മെന്റ് തന്നെയാണ് ഇവിടെ ചെയ്തിട്ടുള്ളത്. വീടിന്റെ എല്ലാ ഫ്ലോർ ഭാഗവും ചെയ്തിരിക്കുന്നത് ഇറ്റാലിയൻ മാർബിളിൽ ആണ്.

ഈ വീടിന്റെ ഇന്റീരിയർ എന്ന് പറയുന്നത് വളരെ ഭംഗിയോടെ കൂടി തന്നെയാണ് ചെയ്തിട്ടുള്ളത്. വീട്ടിലുള്ളവർക്ക് എക്സൈസ് ചെയ്യുന്നതിനുവേണ്ടി മറ്റും ജിം ഒരുക്കിയിരിക്കുന്നു.ബാത്റൂമുകളിലും അറേഞ്ച് ചെയ്തിട്ടുള്ളത് വളരെ അത്യാധുനിക സൗകര്യങ്ങളിൽ തന്നെയാണ്. ഓരോ ഏരിയകളും വളരെ ആധുനിക സൗകര്യങ്ങളോടെ വളരെ ആകർഷണത്തോടെ തന്നെ ആണ് ഉള്ളത്. എല്ലാ വസ്തുക്കൾക്കും അതിന്റെ തായ പ്രാധാന്യവും ഈ വീട്ടിലുണ്ട് എന്നതാണ് മറ്റൊരു പ്രത്യകത.video credit:Surabhi Innovation P Ltd

Rate this post

Comments are closed.