കൊട്ടാരം പോലൊരു വീട് .!!തടിയിൽ തീർത്ത പ്രൗഢഗംഭീരമായ വീട്ടിലെ കൗതുകക്കാഴ്ചകൾ.!! House Built Without Looking at Expense of Money

വീട് പണിയുകയാണെങ്കിൽ ഇങ്ങനെ ഒരു വീട് പണിയണമെന്ന് ആഗ്രഹിക്കാത്ത മലയാളികൾ ഉണ്ടാവില്ല. പണമുണ്ടോ? ചെലവാക്കാൻ തയ്യാറാണോ?എങ്കിൽ നിങ്ങൾക്കും ഇങ്ങനെയൊരു വീട് സ്വന്തമാക്കാം. പണം മാത്രമല്ല മനസ്സിന് ഇഷ്ടമുള്ള ഒരു വീട് അതാണ് ഈ വീടിന്റെ പ്ലാൻ ഉണ്ടാവാനുള്ള കാരണം. വീടിന്റെ ഇന്റീരിയറും മറ്റ് വർക്കുകളും എല്ലാം ആഡംബരമായി തന്നെയാണ്. ഇത് ഒരു വീടല്ല മറിച്ച് ഒരു കൊട്ടാരം തന്നെയാണ് എന്ന് നമുക്ക് ഒറ്റവാക്കിൽ പറയാം. വീടിന്റെ ഗെയ്റ്റിന് മാത്രമായി തന്നെ ചെലവാക്കിയിരിക്കുന്നത് ഏകദേശം 50 ലക്ഷത്തോളം രൂപയാണ്.

വീടിന്റെ മുൻപിൽ ഉള്ള ഡോറിന്റെ വില കേട്ടാൽ ഞെട്ടും. റൂഫിംഗ് എല്ലാം ചെയ്തിരിക്കുന്നത് മരം കൊണ്ടാണ്. വലിയൊരു കാട് കൊണ്ടാണ് ഈ വീടു നിർമ്മിച്ചിരിക്കുന്നത് എന്ന് പറയുന്നതിൽ തെറ്റില്ല. രണ്ട് ലോഡ് മരങ്ങളാണ് വീടിന്റെ റൂഫിംഗ് ചെയ്യാനായി എത്തിയത് എന്നാണ് പറയുന്നത്. റോസ് വുഡ് കൊണ്ടാണ് വീടിന്റെ സ്റ്റെയർ നിർമ്മിച്ചിരിക്കുന്നത്. ഓരോ റൂമുകളും വളരെ ആഡംബരമായി തന്നെ നിർമ്മിച്ചിരിക്കുന്നു.ഓരോ റൂമുകളിലും ഓരോ ടിവി യൂണിറ്റ് ഉണ്ട്. എല്ലാം അറ്റാച്ച്ഡ് ബാത്ത് റൂമുകൾ ആണ് ബാത്റൂം മുകളിലും അതിനൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയിരിക്കുന്നു.

വീട്ടിലേക്ക് ആവശ്യമായ ഓരോ വസ്തക്കളും പ്രത്യേകമായി സെലക്ട് ചെയ്തതും വിദേശത്തുനിന്നും ഇംപോർട്ട് ചെയ്തവയുമാണ്. വീട്ടിലെ ഓരോ വസ്തുക്കൾക്കും അതിന്റെതായ പ്രത്യേകതകൾ ഉണ്ട്.ഏഴ് വർഷം കൊണ്ടാണ് ഈ വീടിന്റെ പണി പൂർത്തീകരിച്ചത്. വീടിന്റെ മുക്കിലും മൂലയിലും ചെയ്തിരിക്കുന്ന കൊത്തു പണികൾക്കായി തന്നെ വലിയൊരു തുക ചെലവായിക്കുമെന്ന് ഉറപ്പ്. നാല് മെയിൻ ബെഡ്റൂം ആണ് വരുന്നത് സെപ്പറേറ്റ് മുറികൾ വേറെയും 3 കിച്ചൺ ആണ് ഈ വീടിന് ഉള്ളത്. കിച്ചണിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നു സാങ്കേതികവിദ്യകൾ ആരെയും അതിശയിപ്പിക്കുന്നതാണ്.മൂന്ന് നിലകളിലായാണ് വീട് പണിതിട്ടുള്ളത്. വലിയൊരു കോൺഫ്രൻസ് റൂമും, ഹോം തീയേറ്ററും വീട്ടിൽ ഒരുക്കിയിരിക്കുന്നു.

ഒറ്റ തടിയിൽ നിർമ്മിച്ചിരിക്കുന്ന ആനയും, ഗരുഡനും,ആടിന്റെ ശിൽപവും, കഴുകനും എല്ലാം ആകർഷണങ്ങൾ തന്നെയാണ്. വീടിന് വലിയ വിശാലമായ ബാൽക്കണിയും ഉണ്ട്. വീട്ടിൽ സെറ്റ് ചെയ്തിട്ടുള്ള ലൈറ്റുകൾ ഫാനുകൾ ഇവയെല്ലാം ഇംപോർട്ടഡ് തന്നെ. 12 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ പറ്റുന്ന രീതിയിലുള്ള വലിയ ഒരു ഡൈനിങ് ഹാൾ ആണ് ഇവിടെയുള്ളത്. ഓരോ മുറിയിലുള്ള കട്ടിലും വളരെ കനം കൂടിയ തടിയിൽ നിർമ്മിച്ചതാണ്. വീടിന്റെ കാർപോർച്ചിൽ എത്തുമ്പോൾ തന്നെ വിശാലമായ മറ്റേതോ ലോകത്തെത്തിയത് പോലെ തോന്നിക്കുന്നു . വീടിനുള്ളിൽ സെറ്റ് ചെയ്തിട്ടുള്ള പ്രയർ റൂം എന്ന് പറയുന്നത് ഒരു ചെറിയ പള്ളി തന്നെയാണ്. ഇത്രയും വിശാലമായ ഒരു വീട് പണിത് എടുക്കാൻ ആത്മാർത്ഥമായ ക്ഷമയും കഴിവും വേണമെന്ന് തീർച്ച .video credit:Surabhi Innovation P Ltd

Comments are closed.