ഇരിങ്ങാലക്കുടയെ പുളകം കൊള്ളിച്ച് ഹണി റോസ്; ഉദ്ഘാടന വേദിയിൽ കിടിലൻ ഡാൻസുമായി താരം…| Honey Rose In MYG Inauguration Malayalam

Honey Rose In MYG Inauguration Malayalam: പതിനാലാം വയസിൽ മലയാള സിനിമ മേഖലയിൽ എത്തിയ നടിയാണ് ഹണി റോസ്. വിനയന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന സിനിമയാണ് താരത്തിന്റെ ആദ്യ ചിത്രം. പിന്നീട് തെലുങ്ക് തമിഴ് കന്നഡ എന്നീ ഭാഷകളിലൂടെയും താരം തന്റെ അഭിനയ മികവ് തെളിയിച്ചു. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവ സാന്നിധ്യമാണ് താരം. ഇപ്പോൾ താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്. മംഗോ അബി അബ്സ്രാക്ട് പ്രിന്റ് ജമ്പ് സ്യുട്ട് ധരിച്ചാണ് താരത്തിന്റെ പുത്തൻ ചിത്രം.

മൈജി ഫ്യൂച്ചറിന്റെ പുതിയ ന്യൂ ഹോം അപ്ലൈയൻസസിന്റെ പുതിയ ഷോ റൂം ഉദ്ഘാടനത്തിനാണ് കിടിലൻ ലുക്കിൽ ഹണി റോസ് എത്തിയത്. സണ്ണി ലിയോണിയോട് സാമ്യമുള്ള താരം കൂടിയാണ് ഹണി അതിനാൽ തന്നെ താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ കമന്റ് ബോക്സിൽ ആരാധകരുടെ നിരവധി കമന്റുകളും കാണാം. താരത്തിന്റെ ചിത്രങ്ങൾ പകർത്തിയത് ട്വന്റി ഫോർ ഫ്രെയിംസിന്റെ ഫോട്ടോഗ്രാഫർ പ്രവീൺ പടിഞ്ഞാറൂത്ത് ആണ്.

ഹണി തന്റെ ഇൻസ്റ്റാഗ്രാമിൽ ഈ ഔട്ട്‌ ലുക്കിൽ തന്നെ മറ്റൊരു റീൽ വീഡിയോ കൂടി പങ്കുവെച്ചിട്ടുണ്ട്. എപ്പോഴും താരത്തിന്റെ മോഡലിംഗ് ചിത്രങ്ങൾക്ക് മികച്ച പിന്തുണ ലഭിക്കാറുണ്ട്. അഭിനയതിനൊപ്പം മോഡലിംങും, ഡാൻസും താരം ഒരുപാട് ഇഷ്ടപെടുന്നു എന്ന് അഭിമുഖത്തിൽ പങ്കുവെച്ചിരുന്നു. കുറച്ചു കാലം മേഖലയിൽ നിന്നും ഇടവേള എടുത്ത താരം ഇപ്പോൾ വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ്.

വൈശാഖിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മോൺസ്റ്റർ എന്ന ചിത്രത്തിൽ മോഹൻലാലിൻറെ ഒപ്പം ഒരു പ്രധാന കഥാപാത്രമായി അഭിനയിച്ചിരിക്കുകയാണ് ഹണി റോസ് ഇപ്പോൾ. കരിയറിലെ ഏറ്റവും മികച്ച കഥാപത്രം ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താരം. ഭാമിനി എന്ന കഥാപാത്രമാണ് ഹണി ചെയ്തത്. മോഹൻലാലിൻറെ ഒപ്പം വീണ്ടും അഭിനയിക്കാൻ സാധ്യമായതിൽ ഉള്ള സന്തോഷം താരം സോഷ്യൽ മീഡിയ വഴിയും ഇൻറർവ്യൂ വഴിയും പങ്കുവെച്ചിരുന്നു.

Rate this post

Comments are closed.