Homemade Paper Soap : ഇപ്പോൾ കടകളിൽ ധാരാളമായി കാണുന്നതാണ് പേപ്പർ സോപ്പുകൾ ഇത് കുട്ടിൾക്ക് വളരെ ഇഷ്ടമുള്ളതാണ് കടകളിൽ പോവുമ്പോൾ പേപ്പർ സോപ്പിനു വേണ്ടി കുട്ടികൾ വാശി കാണിക്കൽ ഉണ്ട്. ഈ സോപ്പുകൾ ചിലപ്പോൾ കുട്ടികൾക്ക് അലർജി ഉണ്ടാക്കാം. പേപ്പർ സോപ്പുകൾ ഇനി വീടുകളിൽ ഉണ്ടാക്കിയാലോ… ഇതിനായി സോപ്പ് പാക്കറ്റിൻ്റെ ഉള്ളിൽ ഉള്ള ഒരു പേപ്പർ എടുക്കുക.
ഇല്ലെങ്കിൽ ടിഷ്യു പേപ്പർ എടുത്താൽ മതി. ഈ പേപ്പറുകൾ നിവർത്തി വെക്കുക. ഇത് കട്ട് ചെയ്ത് എടുക്കുക. ഇത് പല രൂപത്തിൽ കട്ട് ചെയ്യാം. ഇതിലേക്ക് ഹാൻഡ് വാഷ് ഓരോ തുള്ളിയായി ആക്കുക. ഇതിൽ മുഴുവൻ ഹാൻഡ് വാഷ് ആക്കണം. ഇത് നന്നായി വെയിലത്ത് വെച്ച് ഉണക്കി എടുക്കുക. ഇത് വീട്ടിൽ തന്നെ ഉണ്ടാക്കിയാൽ പുറത്ത് നിന്ന് പൈസ കൊടുത്ത് വാങ്ങിക്കണ്ട. യാത്രകളിൽ വളരെ ഉപകാരപ്രദമായ ഒന്നാണ് ഇത്.
ഇത് ചെറിയ ബോട്ടിലുകളിൽ ഇട്ട് വെക്കുക. കൈ കഴുകാൻ ഒരെണ്ണം ഉണ്ടെങ്കിൽ തന്നെ നന്നായി പതഞ്ഞ് കിട്ടും. അടുത്ത ടിപ്പ് പരിചയപ്പെടാം. നമ്മൾ വീടുകളിൽ പുട്ട് ഉണ്ടാകുമ്പോൾ ബാക്കി വരുന്നത് സാധാരണയായി ഫ്രിഡ്ജിൽ വെക്കുകയാണ് ചെയ്യുന്നത്. വൈകുന്നേരം കഴിക്കാൻ ആണ് ഇങ്ങനെ ചെയ്യുന്നത്. ഇത് വൈകുന്നേരം എടുക്കുമ്പോൾ നല്ല കട്ടി ആവും. ഒന്ന് ആവി കയറ്റുമ്പോൾ നല്ല സോഫ്റ്റ് ആയി കിട്ടുന്നതാണ്.
അരിയിലും ഗോതമ്പ് പൊടിയിലും പ്രാണികൾ വരാതെ ഇരിക്കാൻ ഒരു പാത്രത്തിൽ വിനെഗർ ഒഴിക്കുക. ഈ പാത്രത്തിൽ കുറേ ദ്വാരം ഇട്ട് കൊടുക്കണം. ഇത് അരി പാത്രത്തിൻറെ മുകളിൽ വെക്കാം. ഇങ്ങനെ ചെയ്യുമ്പോൾ വിനഗറിൻ്റെ മണം കൊണ്ട് ഉറുമ്പ് വരില്ല. ഉണക്കമുളക് ഒരു പാത്രത്തിൽ ആക്കി ഫ്രിഡ്ജിൽ വെക്കുമ്പാൾ കുറെ കാലം നിക്കും. അല്ലെങ്കിൽ കുറച്ച് കായപ്പൊടി ഇട്ടാൽ കുറെ കാലം നിക്കും. Homemade Paper Soap Video Credit : Anshis Cooking Vibe