Homemade Neem Soap : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും കാണപ്പെടുന്ന ഒരു വൃക്ഷമാണ് ആര്യവേപ്പ്. ഔഷധ ഗുണങ്ങളാൽ സമ്പന്നമായ ഒന്നാണിത്. ആരോഗ്യ സംരക്ഷണത്തിന് പുറമെ പല ചർമ്മ പ്രശ്നങ്ങൾ ചികിത്സിക്കുന്നതിനും സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗമായുമെല്ലാം വേപ്പ് ഉപയോഗിച്ച് വരുന്നു. ഔഷധ ഗുണങ്ങളാൽ സമ്പന്നമായ പരമ്പരാഗത മരുന്നായ ആര്യവേപ്പിലകൾ കാലങ്ങളായി നമ്മൾ ഉപയോഗിച്ച് പോരുന്നതാണ്.
ആര്യവേപ്പ് കൊണ്ട് ഒരു സോപ്പായാലോ??? വെറും രണ്ട് ചേരുവ മാത്രം മതി ഈ സോപ്പുണ്ടാക്കാൻ. പുറത്ത് നിന്ന് നമ്മൾ വാങ്ങുമ്പോൾ ധാരാളം പൈസയും കൊടുക്കണം കിട്ടുന്ന സോപ്പിൽ നിറയെ കെമിക്കലുമായിരിക്കും. എന്നാൽ നമ്മൾ നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്ന ഈ ആര്യവേപ്പ് സോപ്പ് പ്രസിവിച്ച് കിടക്കുന്ന കുഞ്ഞുങ്ങൾ മുതൽ പ്രായമായവർക്ക് വരെ ധൈര്യപൂർവം ഉപയോഗിക്കാം.
നമ്മുടെ അടുക്കളയിലെ സ്റ്റീൽ പാത്രങ്ങൾ ഉപയോഗിച്ച് തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാം. ഇത് ഉണ്ടാക്കുന്നതിനായി ഏകദേശം രണ്ടര പിടി ആര്യവേപ്പിലയാണ് നമ്മൾ എടുക്കുന്നത്. ഇത് നന്നായി കഴുകി വൃത്തിയാക്കി തുടച്ചെടുത്ത ശേഷം ഒരു മിക്സിയുടെ ചെറിയ ജാറിലേക്കിട്ട് അരഗ്ലാസ്സിൽ കുറവ് ചെറു ചൂടുവെള്ളം ഒഴിച്ച് നല്ലപോലെ പേസ്റ്റ് രൂപം ആവും വിധം അടിച്ചെടുക്കുക. ഇലകളായത് കൊണ്ട് പ്രാണികളൊന്നും ഇല്ലെന്ന് ഉറപ്പാക്കിയിട്ട് വേണം അടിച്ചെടുക്കാൻ.
പേസ്റ്റ് രൂപത്തിലുള്ള മൂന്ന് ടേബിൾ സ്പൂണോളം ആര്യവേപ്പില നമുക്ക് മറ്റൊരു പാത്രത്തിലേക്ക് മാറ്റി കൊടുക്കാം. അടുത്തതായി നമ്മൾ എടുക്കുന്നത് ഒരു മീഡിയം വലുപ്പത്തിലുള്ള പിയേര്‍സ് സോപ്പാണ്. മുഖത്തെ കുരുക്കളും പാടുകളും കരിമംഗലവുമെല്ലാം കളയുന്ന മുഖത്തിന് തിളക്കം കൂട്ടുന്ന മുഖവും ശരീരവും സോഫ്റ്റ് ആക്കുന്ന ആര്യവേപ്പില കൊണ്ടുള്ള ഈ സോപ്പിന്റെ റെസിപിക്കായി താഴെ കാണുന്ന വീഡിയോ കണ്ടോളൂ… Homemade Neem Soap Video Credit : Malappuram Thatha Vlog