കൊതുക് ശല്യം കൂടുന്നുണ്ടോ? ഇതാ വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കൊതുക് നിവാരണി.!! Homemade Natural Mosquito Repellent

ഹോ! എന്തൊരു കൊതുക്. മഴ പെയ്തപ്പോൾ കൊതുക് ശല്യവും കൂടി. കൊതുകിനെ പ്രതിരോധിക്കാൻ എന്തെങ്കിലും കത്തിച്ചു വയ്ക്കാം എന്ന് വിചാരിച്ചാൽ കുഞ്ഞിന് അലർജി…ഇതാണോ നിങ്ങളുടെ അവസ്ഥ? വിഷമിക്കണ്ട. കൊതുക് ശല്യത്തിൽ നിന്നും ഒരു മോചനമാണ് ഈ കൊതുക് നിവാരണി. രാസവസ്തുക്കൾ ഒന്നും ഇല്ലാതെ തികച്ചും നാച്ചുറൽ ആയി തയ്യാറാക്കുന്ന ഈ കൊതുക് നിവാരണി കൊച്ചു കുഞ്ഞുങ്ങൾ ഉള്ളിടത്തും

അലർജി ഉള്ളവർ ഉള്ള വീട്ടിലും ഒക്കെ ധൈര്യമായി ഉപയോഗിക്കാം. തയ്യാറാക്കാനും സൂക്ഷിക്കാനും എളുപ്പം.ഒരു മിക്സിയുടെ ജാറിൽ കുറച്ചു വെളുത്തുള്ളിയും കുറച്ച് ഗ്രാമ്പുവും കുറച്ച് മഞ്ഞൾപ്പൊടിയും ചേർക്കണം. ഇതിലേക്ക് പകുതി നാരങ്ങയുടെ നീര് ചേർക്കണം. നന്നായി കുഴമ്പു പരുവത്തിൽ അരച്ചെടുക്കാം. വേണമെങ്കിൽ അൽപ്പം വെള്ളവും ചേർക്കാം.ഈ പേസ്റ്റിനെ ഒന്നുകിൽ കോട്ടൺ തുണിയിൽ തേച്ച് ഉപയോഗിക്കാം. ഇല്ലെങ്കിൽ ന്യൂസ്‌പേപ്പറിൽ തേച്ചും ഉപയോഗിക്കാം. കുറച്ച് ന്യൂസ്‌പേപ്പർ എടുത്ത് ചെറിയ കഷ്ണങ്ങളായി മുറിക്കണം.

അതിലേക്ക് ഈ പേസ്റ്റ് തേച്ചിട്ട് ചുരുട്ടി എടുക്കണം. ഇതെല്ലാം കൂടി വെയിലത്തു വച്ച് ഉണക്കി എടുക്കാം.കോട്ടൺ തുണിയിലാണ് തേച്ച് ഉണക്കുന്നത് എങ്കിൽ ഉണക്കിയതിന് ശേഷം ആ തുണിയെ പല കഷ്ണങ്ങളായി മുറിച്ച് വിളക്കിന് തിരി തെറുക്കുന്നത് പോലെ ചുരുട്ടി എടുക്കണം.പേപ്പർ ആണ് ഉപയോഗിക്കുന്നത് എങ്കിൽ

ഒരു പഴയ കോഫി മഗ് എടുത്ത് ഇത് കത്തിച്ചിട്ട് അതിലേക്ക് വയ്ക്കണം. അത് ഇരുന്ന് പുകഞ്ഞ് കൊതുകിനെ ഓടിക്കും. തിരി ആണെങ്കിൽ ഒരു ചിരാത് എടുത്ത് അതിലേക്ക് വേപ്പെണ്ണ ഒഴിച്ചിട്ടു വിളക്ക് കത്തിക്കുന്നത് പോലെ കത്തിക്കണം.ഈ കൊതുക് നിവാരണി ഉണ്ടാക്കുന്ന രീതി കൃത്യമായി മനസിലാക്കാനായി വീഡിയോ കണ്ടു നോക്കിയാൽ മതി.Video Credit : Resmees Curry World

Rate this post

Comments are closed.