ഈ ചൂട് കാലത്ത് ഒന്ന് തണുക്കാൻ കോഴിക്കോടൻ സ്പെഷ്യൽ നല്ല പാൽ സർബത്തും കുൽക്കി സർബത്തും ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! Homemade milk Sarbat and narunadi sarbath recipes Malayalam

Homemade milk Sarbat and narunadi sarbath recipes Malayalam : ഈ കൊടും വേനലിൽ ഉണ്ടാവുന്ന കടുത്ത ദാഹത്തെ അകറ്റാൻ സാധാരണ വെള്ളത്തിനു ഒന്നും കഴിയാത്ത അവസ്ഥയാണ്. ദാഹം ശമിപ്പിക്കാനായി നാരങ്ങ വെള്ളവും ഇളനീരും മോരും വെള്ളവും തന്നെ ശരണം. എന്നാൽ എപ്പോഴും ഇതൊക്കെ തന്നെ കുടിക്കാൻ കഴിയുമോ? വല്ലപ്പോഴും എങ്കിലും വേറെ എന്തെങ്കിലും ഒക്കെ ഒന്ന് ട്രൈ ചെയ്യണ്ടേ.

എന്താ ഉണ്ടാക്കുക എന്നല്ലേ മനസ്സിൽ ചോദിച്ച ചോദ്യം. അതിനുള്ള ഉത്തരമാണ് ഈ വീഡിയോ. കോഴിക്കോടൻ സ്പെഷ്യൽ ആയിട്ടുള്ള കുൽകി സർബത്ത് പാൽ സർബത്ത് എന്നിവ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. പാൽ സർബത്ത് ഉണ്ടാക്കാനായി ഒരു ഗ്ലാസ്സ് പാല് നല്ലത് പോലെ തിളപ്പിക്കണം. ഇതിന്റെ കാൽ ഭാഗം വെള്ളം ആയിരിക്കണം. ഇത് ചൂട് ആറിയതിന് ശേഷം

ഫ്രിഡ്ജിൽ വച്ചു നല്ലത് പോലെ തണുപ്പിക്കണം. സർബത്ത് ഉണ്ടാക്കാൻ ആവശ്യമായ സബ്ജ സീഡ്‌സ് കുതിർക്കാനായി രണ്ട് സ്പൂൺ എടുത്ത് വെള്ളത്തിൽ ഇട്ടു വയ്ക്കണം. അഞ്ചു മിനിറ്റ് എങ്കിലും ഇത് കുതിരാൻ വയ്ക്കണം. സർബത്ത് ഉണ്ടാക്കാനായി നന്നാരി സർബത്ത് രണ്ട് സ്പൂൺ ഗ്ലാസ്സിലേക്ക് ഒഴിക്കണം. അതിന് ശേഷം ഐസ് ക്യൂബും സബ്ജ സീഡ്‌സും തണുപ്പിച്ച പാലും ചേർത്ത് നല്ലത് പോലെ ഇളക്കി യോജിപ്പിക്കണം. മധുരം വേണമെങ്കിൽ മാത്രം പഞ്ചസാര ചേർക്കാം.

കുൽകി സർബത്ത് ഉണ്ടാക്കാനായി നാരങ്ങയുടെ അറ്റം മുറിച്ച് കളഞ്ഞിട്ട് ചെറുതായി മുറിക്കുക. ഒരു പച്ചമുളക് നെടുകെ കേറണം. ഒരു ഗ്ലാസിൽ ഒരു നാരങ്ങയുടെ കഷ്ണം ഇട്ടിട്ട് അതിന്റെ മുകളിൽ കുറച്ച് ഉപ്പും പഞ്ചസാരയും പുതിന ഇലയും സബ്ജ സീഡ്‌സും നാരങ്ങയുടെ നീരും ഐസ് ക്യൂബും തണുത്ത വെള്ളവും പച്ചമുളകും ഇടണം. ഈ ഗ്ലാസിന്റെ മുകളിൽ മറ്റൊരു ഗ്ലാസും കൂടി വച്ചതിന് ശേഷം നന്നായി കുലുക്കണം. Video Credit : Mrs chef

Rate this post

Comments are closed.