2 മാങ്ങ ഉണ്ടോ വീട്ടിൽ.!! ഇതുപോലെ ചെയ്തു നോക്കൂ തീ പോലും കത്തിക്കേണ്ട നല്ല രുചികരമായ ഐസ് ക്രീം വീട്ടിൽ തന്നെ തയ്യാറാക്കാം.!! Homemade Mango Ice cream Recipe Malayalam

Homemade Mango Ice cream Recipe Malayalam : പണ്ടൊക്കെ അവധിക്കാലമായാൽ പാടത്തും തൊടിയിലും ഒക്കെ ഓടി നടക്കുന്ന കുട്ടികളെയാണ് എങ്ങും കാണാൻ സാധിക്കുക. ഇങ്ങനെ കളിച്ചു നടക്കുന്ന കൂട്ടത്തിൽ മാവിൽ തൂങ്ങി നിൽക്കുന്ന മാങ്ങ പറിച്ചു ഉപ്പും മുളകും കൂട്ടി കഴിക്കുന്നത് ഒക്കെ എന്ത് മധുരമുള്ള ഓർമ്മകൾ ആണ്.

പിന്നീട് ഫ്രിഡ്ജ് വന്നപ്പോൾ മാമ്പഴവും വെള്ളവും പഞ്ചസാരയും ചേർത്ത് ഐസ് ആക്കുന്ന പരിപാടിയും ചില വിരുതന്മാർ തുടങ്ങി. ഇന്ന് വീടുകളിൽ അടച്ച് പൂട്ടിയിരിക്കുന്ന കുട്ടികളുടെ മുന്നിലേക്ക് പാക്കറ്റിൽ കിട്ടുന്ന ഐസും ഐസ്ക്രീമും ആണ് എത്തുന്നത്. ഇത് നയിക്കുന്നത് പല തരം ജീവിതാശൈലി രോഗങ്ങളിലേക്ക് ആണ്. യാതൊരു വിധ വ്യായാമം ഇല്ലാത്ത ഇടത്ത് ആണ് ഈ വിധം സാധനങ്ങൾ എത്തുന്നത്.

എന്നാൽ കുട്ടികൾക്ക് യാതൊരു ഭയവും കൂടാതെ അവരുടെ ഇഷ്ടപ്പെട്ട ഐസ്ക്രീം കൊടുക്കാൻ കഴിഞ്ഞാലോ? അതിനൊക്കെ ആർക്കാണ് സമയം എന്നല്ലേ? ഒട്ടും വിഷമിക്കണ്ട. വളരെ കുറച്ചു സമയം കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒന്നാണ് ഈ മാമ്പഴം ഐസ്ക്രീം. അതിനായി ആദ്യം തന്നെ നല്ല പഴുത്ത മാമ്പഴം കഴുകി വൃത്തിയാക്കി എടുക്കണം. മാമ്പഴം പൂളി എടുത്തതിനു ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടതിനു ശേഷം

പാൽപ്പൊടിയും പാലും വാനില എസ്സെൻസും പഞ്ചസാരയും ചേർത്ത് നല്ലത് പോലെ അടിച്ചെടുക്കണം. ഇതിനെ ഐസ്ക്രീം സെറ്റ് ചെയ്യുന്ന പാത്രത്തിലേക്ക് ഒഴിച്ചു വയ്ക്കണം. ഇതിലേക്ക് ചെറിയ കഷ്ണങ്ങൾ മാമ്പഴം ഇട്ടാൽ ഐസ്ക്രീം കഴിക്കുമ്പോൾ നല്ല രുചി ആയിരിക്കും. ഏകദേശം എട്ടു മണിക്കൂർ ആവുമ്പോഴേക്കും യാതൊരു മായവും ചേർക്കാത്ത നല്ല രുചികരമായ മാമ്പഴം ഐസ്ക്രീം തയ്യാർ. ഇനി യാതൊരു ഭയവും കൂടാതെ കുട്ടികൾക്ക് ഐസ്ക്രീം കൊടുക്കാം. Video Credit : Malappuram Thatha Vlogs by Ayishu

Rate this post

Comments are closed.