കെരാറ്റിൻ ട്രീറ്റ്മെന്റ് ചെയ്യാൻ ഇനി ബ്യൂട്ടി പാർലറിലേക്ക് പോവേണ്ട.!! വീട്ടിൽ തന്നെ ചെയ്യാം; ഒറ്റ രൂപ ചിലവില്ലാതെ 100 % ഫലം ഉറപ്പ്.!! Homemade keratin Treatments

Homemade keratin Treatments : സാധാരണ ആയിട്ട് മുടിക്ക് കെരാറ്റിൻ ട്രീറ്റ്മെന്റ് ചെയ്യാനായി നമ്മൾ ബ്യൂട്ടി പാർലറിലേക്ക് ആണ് പോവുന്നത്. മുടിക്ക് ഉള്ള് തോന്നിക്കാനും ചകിരി പോലെ കിടക്കുന്ന മുടി നല്ല മൃദുവുള്ളത് ആവാനും എന്നു വേണ്ട മുടിയുടെ സകല പ്രശ്നങ്ങൾക്കും ഒരു പരിഹാരം ആണ് കെരാറ്റിൻ ട്രീറ്റ്മെന്റ്.

എന്നാൽ ഇത് ചെയ്യാനായി ബ്യൂട്ടി പാർലറിൽ പോവാൻ പലർക്കും മടി ആണ്. ഇതിന് ചിലവ് ആവുന്ന പൈസ തന്നെയാണ് ഒന്നാമത്തെ പ്രശ്നം. മറ്റൊന്ന് സമയം കണ്ടെത്താൻ ഉള്ള ബുദ്ധിമുട്ട്. എന്നാൽ ഇനി മുതൽ നിങ്ങൾക്ക് കെരാറ്റിൻ ട്രീറ്റ്മെന്റ് വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കും. അതിനായി ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവനായും കാണുക. നമുക്ക് സ്വന്തമായിട്ട് തന്നെ ഇത് ചെയ്യാൻ സാധിക്കും.

ആദ്യം തന്നെ നാല് സ്പൂൺ പച്ചരി രണ്ട് ഗ്ലാസ്സ് വെള്ളത്തിൽ വേവിച്ചെടുക്കണം. ഇത് തണുത്തിട്ട് മിക്സിയുടെ ജാറിൽ ഇട്ട് നല്ലത് പോലെ അരച്ചെടുക്കണം. ഒരു സ്പൂൺ കോൺഫ്ലോറും ഒരു ഗ്ലാസ്സ് വെള്ളവും ചേർത്ത് കലക്കിയിട്ട് പച്ചരി പേസ്റ്റിന്റെ ഒപ്പം യോജിപ്പിച്ചിട്ട് ലോ ഫ്ലേമിൽ ഇട്ട് കുറുക്കി എടുക്കണം. ഇതിനെ അരിച്ചെടുത്തിട്ട് വെളിച്ചെണ്ണയും കൂടി ചേർത്ത് യോജിപ്പിക്കണം.

മുടി നല്ലത് പോലെ ചീകിയിട്ട് വീഡിയോയിൽ കാണുന്നത് പോലെ തേച്ചു പിടിപ്പിച്ചിട്ട് ചീർപ്പ് ഉപയോഗിച്ച് ചീകി വയ്ക്കുക. ഒരു മണിക്കൂർ എങ്കിലും ഇത് വച്ചോണ്ട് ഇരിക്കണം. ഇതിനെ അൽപം ഷാംപൂ ഉപയോഗിച്ച് കഴുകിയിട്ട് ഉണക്കി എടുക്കാവുന്നതാണ്. അപ്പോൾ ഇനി മുതൽ കെരാറ്റിൻ ട്രീറ്റ്മെന്റ് ചെയ്യാനായി ബ്യൂട്ടി പാർലറിലേക്ക് ഓടേണ്ട കാര്യമേ ഇല്ലല്ലോ. സമയവും ലാഭം. പണവും ലാഭം. Video Credit : Jisha’s Yummy World

Comments are closed.